രാജ്യത്തിന്റെ സുപ്രധാന കേന്ദ്രങ്ങളില്‍ 157 നഴ്‌സിംഗ് കോളജുകള്‍ ആരംഭിക്കുമെന്ന ധനമന്ത്രി ബജറ്റില്‍

0

രാജ്യത്തിന്റെ സുപ്രധാന കേന്ദ്രങ്ങളില്‍ 157 നഴ്‌സിംഗ് കോളജുകള്‍ ആരംഭിക്കുമെന്ന ധനമന്ത്രി ബജറ്റില്‍. അടിസ്ഥാന സൗകര്യ മേഖലയില്‍ ഹരിത ഊര്‍ജത്തിന് മുന്‍ഗണന നല്‍കും. ഭക്ഷ്യ സുരക്ഷയ്ക്കായി രണ്ട് ലക്ഷം കോടി നല്‍കിക്കഴിഞ്ഞൂ. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി 740 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ സ്ഥാപിക്കും. 38,800 അധ്യാപകര്‍ക്കും അനുബന്ധ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ തൊഴില്‍ നല്‍കും.

പി.എം ആശ്വാസ് യോജ 66% കണ്ട് വര്‍ധിപ്പിക്കും. 79,000 കോടിയാണ് ഇതിനായി മാറ്റിവയ്ക്കുക. കാര്‍ഷിക മേഖലയില്‍ വിളവ് വര്‍ധിപ്പിക്കുന്നതിനും വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്ക്കുന്നതിനും സംഭരണ ശാലകള്‍ കൊണ്ടുവരും. വികേന്ദ്രീകരണ സംഭരണശാലകള്‍ക്കാണ് ലക്ഷ്യമിടുന്നത്. ഇത് കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം നല്‍കും. 40 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ കാര്‍ഷിക, ഭക്ഷ്യസംസ്‌കരണം, മൃഗപരിപാലനം, ടൂറിസം മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കും.

വിളവെടുപ്പ് കാലത്ത് വിളകളുടെ വില ഇടിയുന്ന സാഹചര്യം ഒഴിവാക്കാന്‍ കൂടുതല്‍ സംഭരണ ശാലകള്‍ കൊണ്ടുവരും.

കുട്ടികള്‍ക്കും യുവാക്കള്‍ക്കും മികച്ച പുസ്തകങ്ങള്‍ ലഭ്യമാകുന്നതിന് നാഷണല്‍ ഡിജിറ്റല്‍ ലൈബ്രറി കൊണ്ടുവരും. ആദിവാസി മേഖലയില്‍ വികസന പദ്ധതികള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി പിബിടിജി ഹാബിറ്റേഷനുകള്‍ അടിസ്ഥാന സൗകര്യത്തോടെ സ്ഥാപിക്കും. അടുത്ത മൂന്ന് വര്‍ഷത്തേക്ക് 15,000 കോടിയാണ് ഇതിന് നല്‍കുക.

സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പ പദ്ധതികള്‍ തുടരും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് മവണ്ടി മികവിന്റെ മൂന്ന് േകന്ദ്രങ്ങള്‍ ലഭ്യമാക്കും. മേക്ക് ഓള്‍ ഫോര്‍ ഇന്ത്യ, മേക്ക് ഓള്‍ വര്‍ക്ക് ഫോര്‍ ഇന്ത്യ എന്നതാണ് ലക്ഷ്യം. കെവൈസി നടപടികള്‍ ലളിതമാക്കുമെന്നും ബജറ്റില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here