ചരിത്രത്തിലാദ്യമായി ബർ മക്ലാഗ്ലിൻ എന്ന 49 കാരിയായ ട്രാൻസ് ജെന്‍ഡര്‍ യുവതിയുടെ വധശിക്ഷ നടപ്പിലാക്കി അമേരിക്ക

0

വാഷിംഗ്ടണ്‍: ചരിത്രത്തിലാദ്യമായി ബർ മക്ലാഗ്ലിൻ എന്ന 49 കാരിയായ ട്രാൻസ് ജെന്‍ഡര്‍ യുവതിയുടെ വധശിക്ഷ നടപ്പിലാക്കി അമേരിക്ക. വധശിക്ഷയാണ് പ്രാദേശിക സമയം ഏഴ് മണിയോടെ നടപ്പാക്കിയത്. ബെവർലി ഗുന്തർ എന്ന മുൻ കാമുകിയെ 2003 ൽ കുത്തി കൊലപ്പെടുത്തിയ കേസിലാണ് ഇവർ അറസ്റ്റിലായത്. ഈയിടെ ആണ് ആംബർ മക്ലാഗ്ലിൻ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയായത്.

2006ൽ കോടതി വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചു. കൊല നടന്ന ദിവസം ഗുന്തർ ജോലി കഴിഞ്ഞ് വരുന്നത് വരെ ആംബർ അവരെ കാത്തിരുന്നു. തുടർന്ന് ഇവരെ കടന്നുപിടിക്കുകയും രോഷാകുലയായ ആംബര്‍ അടുക്കളയിലുപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കാമുകിയെ കുത്തിക്കൊല്ലുകയയിരുന്നു. അതിനു ശേഷം മൃതശരീരം മിസിസിപ്പി നദിക്ക് സമീപം തള്ളി.

വിഷം കുത്തിവെച്ചായിരുന്നു ആംബറി​ന്റെ വധശിക്ഷ. മിസോറിയിലെ ഡയഗ്‌നോസിസ് കറക്ഷണൽ സെന്ററിലാണ് ആംബറി​ന്റെ വധശിക്ഷ നടപ്പാക്കിയത്. ചെറുപ്പകാലത്ത് രണ്ടാനച്ഛന്റെ ക്രൂരമായ പീഡനങ്ങൾ ഇവർ ഏറ്റുവാങ്ങിയിരുന്നതായും ഇതേത്തുടർന്നാണ് ഇവർക്ക് അസ്വാഭാവിക മാനസിക നിലയുണ്ടായതെന്നും പ്രതിഭാഗം വാദിച്ചെങ്കിലും ശിക്ഷയിൽ ഇളവുണ്ടായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here