ക്ഷേത്രവളപ്പിലെ കിണർ നിലയ്ക്കാതെ നിറഞ്ഞൊഴുകുന്നു; സംഭവം തൊട്ടടുത്തുള്ള പറമ്പിൽ കുഴൽക്കിണർ കുത്തിയതോടെ

0

കണ്ണൂർ: ക്ഷേത്രവളപ്പിലെ കിണർ നിലയ്ക്കാതെ നിറഞ്ഞൊഴുകുന്നു. കണ്ണൂർ നടുവിൽ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് സംഭവം. തൊട്ടടുത്തുള്ള പറമ്പിൽ കുഴൽക്കിണർ കുത്തിയതോടെയാണ് കിണർ നിറഞ്ഞൊഴുകാൻ തുടങ്ങിയത്.

കാലങ്ങളായി മോട്ടോർ ഉപയോഗിച്ചാണ് നടുവിൽ തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഊട്ടുപുരയോട് ചേർന്ന കുഴൽക്കിണറിൽ നിന്ന് വെള്ളം ശേഖരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്ഷേത്രത്തിന്റെ ഊട്ടുപുരയോട് ചേർന്ന കുഴൽക്കിണർ നിറഞ്ഞൊഴുകുകയാണ്.

അമ്പത് മീറ്ററിനപ്പുറം തൊട്ടടുത്തുള്ള പറമ്പിൽ മറ്റൊരു കുഴൽ കിണർ കുത്തിയതോടെയാണ് ക്ഷേത്ര വളപ്പിലെ കിണർ നിറഞ്ഞൊഴുകി തുടങ്ങിയത്. ഇപ്പോൾ എല്ലാ സമയവും നിലയക്കാതെ ഒരേ അളവിൽ കിണറിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here