അബുദാബി-മുംബൈ എയർവിസ്താര വിമാനത്തിനുള്ളിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ ഇറ്റാലിയൻ യുവതി അറസ്റ്റിൽ

0

അബുദാബി-മുംബൈ എയർവിസ്താര വിമാനത്തിനുള്ളിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ ഇറ്റാലിയൻ യുവതി അറസ്റ്റിൽ. തിങ്കളാഴ്ചയാണ് സംഭവം. എക്കണോമി ക്ലാസ് ടിക്കറ്റുമായി കയറിയ യുവതി മദ്യപിച്ചതിന് ശേഷം ബിസിനസ് ക്ലാസിൽ ഇരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കുകയായിരുന്നു. 

ഇവരുടെ ആവശ്യം ക്വാബിൻ ക്രൂ നിരസിച്ചതോടെ ജീവനക്കാരുടെ മേൽ തുപ്പുകയും വിമാനത്തിനുള്ളിൽ അപമര്യാദയായി പെരുമാറുകയും ചെയ്‌തുവെന്നാണ് ജീവനക്കാരുടെ പരാതി. യുവതി വിമാനത്തിനുള്ളിൽ അർദ്ധന​ഗ്‌നയായി നടക്കാൻ തുടങ്ങിയതോടെ യുവതിയെ നിയന്ത്രിക്കാൻ ക്യാപ്‌റ്റൻ ആവശ്യപ്പെട്ടുവെന്നും എയർ വിസ്‌താര പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വിമാനം നിലത്തിറങ്ങിയ ഉടൻ നടപടിയെടുക്കാൻ സുരക്ഷാ ഉദ്യാഗസ്ഥർക്ക് വിവരം നൽകിയതായും പ്രസ്താവനയിൽ പറയുന്നു. പിന്നീട് യുവതിക്ക് കോടതി ജാമ്യം നൽകി വിട്ടയച്ചു.

Leave a Reply