കാ​ന​ഡ​യി​ൽ സി​ഖ് യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു

0

അ​ൽ​ബെ​ർ​ട്ട: കാ​ന​ഡ​യി​ലെ അ​ൽ​ബെ​ർ​ട്ട​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ സി​ഖ് യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു. ഒ​രു മാ​സ​ത്തി​നി​ടെ കാ​ന​ഡ​യി​ൽ സ​മാ​ന​മാ​യ ര​ണ്ടാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്. സ​ൻ​രാ​ജ് സിം​ഗ് (24) എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്. എ​ഡ്മോ​ൺ​ട​ൺ സി​റ്റി​യി​ലാ​യി​രു​ന്നു സം​ഭ​വം.

മു​റി​വേ​റ്റ നി​ല​യി​ൽ വാ​ഹ​ന​ത്തി​ലാ​ണ് പോ​ലീ​സ് സ​ൻ​രാ​ജി​നെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​നെ ത​ന്നെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യെ​ങ്കി​ലും മ​രി​ച്ചു. കൊ​ല​പാ​ത​കം ന​ട​ന്ന സ​മ​യ​ത്ത് ഇ​വി​ടെ​നി​ന്നും പോ​യ വാ​ഹ​ന​ത്തെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ‌‌

വാ​ഹ​ന​ത്തെ​ക്കു​റി​ച്ചോ വെ​ടി​വ​യ്പ്പി​നെ​ക്കു​റി​ച്ചോ വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ അ​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here