ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വിവരങ്ങൾ ചോർത്തിയതിന് ഇറാൻ നാല് പൗരന്മാരെ തൂക്കിലേറ്റി. ദശീയ സുരക്ഷക്ക് എതിരായ പ്രവർത്തനം, തട്ടിക്കൊണ്ടുപോകൽ, അനധികൃതമായി ആയുധം കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കഴിഞ്ഞ ജൂണിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി ശിക്ഷ ശരിവെച്ചതിനെ തുടർന്നാണ് പ്രതികളെ ഞായറാഴ്ച തൂക്കിലേറ്റിയത്. മറ്റു മൂന്നു പേർക്ക് അഞ്ചുമുതൽ പത്തുവർഷം വരെ തടവുശിക്ഷയും വിധിച്ചു.
രാജ്യത്ത് രണ്ടുമാസമായി തുടരുന്ന പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയും ഇസ്രയേലുമാണെന്നാണ് ഇറാൻ അധികൃതർ പറയുന്നത്.