ഖത്തർ ലോകകപ്പിൽ അർജന്റീന – ഫ്രാൻസ് ഫൈനൽ; മൊറോക്കൻ പ്രതിരോധ മതിൽ തകർത്ത് ഫ്രഞ്ച് പട കലാശപ്പോരിന്; അൽ ബെയ്ത്തിൽ ആഫ്രിക്കൻ കരുത്തരെ വീഴ്‌ത്തിയത് മറുപടിയില്ലാത്ത രണ്ട് ഗോളിന്; കണ്ണീരണിഞ്ഞ് മൊറോക്കൻ ആരാധകർ

0

ദോഹ: ഖത്തർ ലോകകപ്പിൽ അർജന്റീന – ഫ്രാൻസ് ഫൈനൽ. രണ്ടാം സെമി ഫൈനലിൽ വമ്പന്മാരെ അട്ടിമറിച്ച കരുത്തുമായെത്തിയ മൊറോക്കോയെ മറുപടിയില്ലാത്ത രണ്ടു ഗോളിന് കീഴടക്കിയാണ് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് തുടർച്ചയായ രണ്ടാം ഫൈനലിന് അർഹത നേടിയത്. ലോകകപ്പ് സെമി പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ അഞ്ചാം മിനിറ്റിൽ തിയോ ഹെർണാണ്ടസ് നേടിയ ഗോളിന് മുന്നിലെത്തിയ ഫ്രാൻസിന് പകരക്കാരനായി ഇറങ്ങി 79ാം മിനിറ്റിൽ മുവാനി ലീഡ് ഉയർത്തി. ലഭിച്ച ഒട്ടേറെ ഗോളവസരങ്ങൾ മൊറോക്കോ മുന്നേറ്റനിര പാഴാക്കി.

ഡിസംബർ 18ന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഫ്രാൻസ്, ലയണൽ മെസ്സിയുടെ അർജന്റീനയെ നേരിടും. ആദ്യ സെമിയിൽ ക്രൊയേഷ്യയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് അർജന്റീന ഫൈനലിലെത്തിയത്. കലാശപ്പോരിനും ഒരു ദിവസം മുൻപേ ഖലീഫ സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ മൊറോക്കോ ആദ്യ സെമിയിൽ തോറ്റ ക്രൊയേഷ്യയെയും നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here