സൗജന്യമായി ലോകകപ്പ് കാണാൻ അവസരമൊരുക്കി ഓക്സിജൻ പാർക്ക്

0

ദോഹ: ലോകകപ്പ് മത്സരങ്ങൾ കാണാൻ സ്റ്റേഡിയം പോലുള്ള അന്തരീക്ഷം ഒരുക്കി ഖത്തർ ഫൗണ്ടേഷന്റെ എജ്യുക്കേഷൻ സിറ്റി. എജ്യുക്കേഷൻ സിറ്റിയിലെ ഓക്‌സിജൻ പാർക്കിൽ നാല് ഗെയിമുകൾ പ്രദർശിപ്പിച്ചാണ് മത്സര പ്രദർശനം ആരംഭിച്ചത്.

ഓക്‌സിജൻ പാർക്കിൽ ആരാധകർക്കായി ഒരുക്കിയ വലിയ സ്‌ക്രീനിലാണ് മത്സരങ്ങൾ പ്രദർശിപ്പിക്കുന്നത്. വേദിയിൽ കുട്ടികൾക്കായി ഗെയിമുകളും മറ്റ് പരിപാടികളും സംഘടിപ്പിച്ചു. FIFA വേൾഡ് കപ്പ് ഖത്തർ 2022 സ്റ്റേഡിയങ്ങളിൽ ഒന്നായ എജ്യുക്കേഷൻ സിറ്റിയിലെ ഓക്സിജൻ പാർക്ക് സ്‌ക്രീനിങ്ങിൽ പങ്കെടുക്കുന്നവർക്ക് ഹയ്യ കാർഡ് ആവശ്യമില്ല.

സെമി ഫൈനലും ഫൈനലും ഉൾപ്പെടെ 22 ഗെയിമുകൾ വരും ദിവസങ്ങളിൽ ഓക്സിജൻ പാർക്കിൽ തത്സമയം പ്രദർശിപ്പിക്കും.

Leave a Reply