കാനഡയിലെ ടൊറോന്‍റയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു

0

ടൊറോന്‍റോ: കാനഡയിലെ ടൊറോന്‍റയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. ഷെറിഡാൻ കോളജിലെ വിദ്യാർഥിയായ ഹരിയാന കർണാൽ സ്വദേശി കാർത്തിക് സൈനി(20) ആണ് മരിച്ചത്.

സെ​ന്‍റ് ക്ലെ​യ​ർ അ​വ​ന്യൂ​വി​ലെ യോം​ഗ് സ്ട്രീ​റ്റി​ൽ സൈ​ക്കി​ളു​മാ​യി റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വേ, പാ​ഞ്ഞെ​ത്തി​യ പി​ക്ക​പ്പ് ട്ര​ക്ക് സൈ​നി​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മു​ൻ​ഭാ​ഗ​ത്ത് ഉ​ട​ക്കി​നി​ന്ന സൈ​നി​യുടെ ശരീരം വ​ലി​ച്ചി​ഴ​ച്ച് കു​റ​ച്ച് ദൂ​രം ട്രക്ക് മു​ന്നോ​ട്ട് പോ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply