പ്രണയത്തിനായി സ്ത്രീ സഞ്ചരിച്ചത് 9000 മൈൽ; 30 വയസ് മൂത്ത കാമുകിയെ സ്വന്തമാക്കി യുവാവ്; ഇതൊരു അപൂർവ പ്രണയകഥ

0

പ്രണയത്തിന് കണ്ണും കാതുമില്ലെന്ന് നാം പറയാറുണ്ട്. പ്രണയസാഫല്യത്തിന് വേണ്ടി എന്തും ചെയ്യാൻ മനുഷ്യർ തയ്യാറാകും. ഇപ്പോഴിതാ, തന്നെക്കാൾ 30 വയസ് കുറവുള്ള കാമുകനെ തേടി സ്വന്തം നാടും വീടും ഉപേക്ഷിച്ചിരിക്കുകയാണ് ഒരു സ്ത്രീ. അമേരിക്കയിലെ കാലിഫോർണിയ സ്വദേശിനിയായ ദെബോറാ എന്ന സ്ത്രീയാണ് കാമുകനെ തേടി ടാൻസാനിയയിലേക്ക് പോയത്.

9000 മൈൽ സഞ്ചരിച്ചാണ് ഇവർ ടാൻസാനിയയിലെത്തി മാസായി ​ഗോത്രത്തിൽ പെട്ട തന്റെ കാമുകനെ വിവാഹം കഴിച്ചത്. കാമുകന് അവളേക്കാൾ 30 വയസ് കുറവാണ്. ടാൻസാനിയയിലെ സൻസിബാറിൽ മകളുമൊത്ത് വെക്കേഷൻ ആഘോഷിക്കവെ 2017 -ലാണ് ദെബോറ, സൈതോയ് ബബുവിനെ ആദ്യമായി കാണുന്നത്.

അമ്മയും മകളും ടാൻസാനിയയിലൂടെ നടക്കവേയാണ് രണ്ട് മസായികളെ കാണുന്നത്. അതിൽ ഒരാൾ സുവനീർ വിൽക്കുകയായിരുന്നു. അന്ന് 30 വയസുള്ള സൈതോയ് ആയിരുന്നു സുവനീർ വിറ്റിരുന്നത്. സുവനീർ വാങ്ങിയിരുന്നില്ല എങ്കിലും ദെബോറ അവർക്കൊപ്പം നിന്ന് ചിത്രങ്ങൾ എടുക്കുകയും അവരോട് സംസാരിക്കുകയും ചെയ്തു.

ഏതായാലും അതോടെ ദെബോറയും സൈതോയ്‍യും തമ്മിൽ സുഹൃത്തുക്കളായി. പിന്നീട് അവർ ഇരുവരും ഒരുപാട് സംസാരിക്കാൻ തുടങ്ങി. അവരുടെ ടാൻസാനിയയിലെ അടുത്ത സ്ഥലത്തേക്കുള്ള യാത്രയിൽ സൈതോയ് ദെബോറയേയും മകളെയും അനു​ഗമിക്കുക കൂടി ചെയ്തു. എന്തായാലും തിരികെ യുഎസ്സിലെത്തിയിട്ടും അവർ സംസാരിക്കുന്നത് തുടർന്നു. അതിനിടയിലാണ് ദെബോറയോട് സൈതോയ് തന്നെ വിവാഹം ചെയ്യാമോ എന്ന് ചോദിക്കുന്നത്. ഇത്രയും വയസിന്റെ വ്യത്യാസം തമ്മിൽ ഉണ്ടായിരുന്നു എങ്കിലും ദെബോറയുടെ മക്കൾ ദെബോറയോട് ആ വിവാഹത്തിന് സമ്മതം മൂളാനാണ് പ്രോത്സാഹിപ്പിച്ചത്.

അങ്ങനെ ദെബോറ വീണ്ടും ടാൻസാനിയയിലെത്തി. അപ്പോഴും സൈതോയ് അവളോട് വിവാഹത്തെ കുറിച്ച് ഔദ്യോ​ഗികമായി ചോദിച്ചു. അങ്ങനെ 2018 -ൽ ഇരുവരും മസായ് ആചാരപ്രകാരം വിവാഹിതരായി. ഈ വർഷം ജൂലായ് -യിൽ ഇരുവരും ഔദ്യോ​ഗികമായും വിവാഹിതരായി. ദെബോറ പിന്നീട് മസായി പേരായ നാഷിപായ് എന്ന പേര് സ്വീകരിച്ചു. ഇപ്പോൾ സൈതോയ് -യുടെ കുടുംബത്തോടൊപ്പം ടാൻസാനിയയിൽ കഴിയുകയാണ്.

ഇരുവരും തമ്മിൽ കടുത്ത പ്രണയത്തിലാണ്. കന്നുകാലി കർഷകനാണ് സൈതോയ്. മിക്കവാറും ആളുകൾ അവരെ ഇരുവരെയും പരിഹസിക്കാറുണ്ട്. അമേരിക്കയിൽ പോയി ജീവിക്കാനാവും ഇത്രയും പ്രായമുള്ള ഒരു സ്ത്രീയെ സൈതോയ് വിവാഹം കഴിച്ചത് എന്ന് പറയുന്നവരുണ്ട്. പണത്തിന് വേണ്ടിയാവും എന്ന് പറയുന്നവരുണ്ട്. എന്നാൽ ദെബോറയേയും സൈതോയിയേയും സംബന്ധിച്ച് അവരുടെ സ്നേഹം മാത്രമാണ് അവർക്ക് വലുത്. അവർ വളരെ ഹാപ്പിയായി ഇപ്പോൾ ടാൻസാനിയയിൽ കഴിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here