ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം; ‘അഞ്ചുവർഷമായിട്ടും കത്രിക വയറ്റിൽ ഉണ്ടെന്ന് കണ്ടെത്താൻ കഴിയാത്തത് ആരോഗ്യ സംവിധാനത്തിന്റെ പിഴവ്’; വനിതാ കമ്മീഷൻ അധ്യക്ഷ

0

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഡോക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ അനാസ്ഥയാണെന്നും അഞ്ചുവർഷം ആയിട്ടും കത്രിക വയറ്റിൽ ഉണ്ടെന്ന് കണ്ടെത്താൻ കഴിയാത്തത് ആരോഗ്യ സംവിധാനത്തിന്റെ പിഴവാണെന്നും അധ്യക്ഷ പറഞ്ഞു.

വയറിൽ കുടുങ്ങിയ കത്രിക വിദഗ്ധ പരിശോധനയിലൂടെ കണ്ടെത്താൻ കഴിയുമായിരുന്നു. പലപ്പോഴും മതിയായ പരിശോധന നടത്തുന്നില്ല. നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അനാസ്ഥ കാട്ടിയ ഡോക്ടർമാരിൽ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കണമെന്നും പി സതീദേവി വ്യക്തമാക്കി. ഐഎംഎ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ സംഘടനകൾ വിഷയം ഗൗരവമായി പരിശോധിക്കണമെന്ന് പറഞ്ഞ വനിതാ കമ്മീഷൻ അധ്യക്ഷ മെഡിക്കൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൂട്ടിചേർത്തു.

കൊല്ലം ചടയമംഗലത്ത് വീട്ടിൽ പ്രസവം എടുത്തതിനെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിലും പി സതീദേവി പ്രതികരിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കിടയിൽ ആരോഗ്യ സംവിധാനങ്ങളെപ്പറ്റി അജ്ഞത നിലനിൽക്കുന്നുവെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി വ്യക്തമാക്കി. ബോധവൽക്കരണ പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും ഇത് സംബന്ധിച്ച് വീടുകൾതോറും ക്യാമ്പയിൻ നടത്തണമെന്നും പി.സതീദേവി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here