നബിദിന റാലിയെ പായസം നൽകി സ്വീകരിച്ച് ക്ഷേത്ര കമ്മിറ്റി; മതസൗഹാർദ്ദത്തിന്റെ ഉദാത്ത മാതൃക

0

കോഴിക്കോട്: മതസൗഹാർദ്ദത്തിന്റെ ഉദാത്ത മാതൃകയായി നബിദിന റാലി. നബിദിന റാലിയെ ക്ഷേത്ര കമ്മിറ്റി സ്വീകരിച്ചത് മധുരം നൽകിയാണ്. കോഴിക്കോട് അത്തോളിയിലാണ് മതസൗഹാർദ്ദത്തിന്റെ ഏറ്റവും നല്ല മാതൃക സൃഷ്ടിച്ചത്.

ശ്രീ എടത്തുപറമ്പത്ത് കോട്ടയിൽ ഭഗവതി ക്ഷേത്ര ഭാരവാഹികൾ അത്തോളി കൊങ്ങന്നൂർ ബദർ ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നബിദിന റാലിയെ പായസം വിതരണം ചെയ്താണ് സ്വീകരിച്ചത്. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ കെ ദയാനന്ദൻ, ബദർ ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദലി ബാക്കവിയ്ക്ക് മധുരം നൽകി ഉദ്ഘാടനം ചെയ്തു. നാടിന്റെ മതസാഹോദര്യം പുതിയ തലമുറയിലേക്ക് പകരാൻ ഇത്തരം സന്ദർഭം വിനിയോഗിക്കാൻ ആരാധനാലയങ്ങളും പൊതു സ്ഥാപനങ്ങളും മുന്നോട്ട് വരണമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ കെ ദയാദനന്ദൻ പറഞ്ഞു.

മതചിന്തകൾക്കപ്പുറം എല്ലാവരും ഒന്നാണെന്ന ചിന്ത ഉണർത്താൻ നബിദിനത്തിൽ നൽകിയ സ്നേഹ സ്വീകരണത്തിലൂടെ സാധ്യമായെന്ന് ഖത്തീബ് മുഹമ്മദലി ബാക്കവി അഭിപ്രായപ്പെട്ടു. പള്ളി കമ്മിറ്റി പ്രസിഡന്റ് മൊയ്തീൻ ഹാജി പാണക്കാട്, ക്ഷേത്രകമ്മിറ്റി സെക്രട്ടറി ഇ. സജീവൻ, പള്ളിക്കമ്മിറ്റി സെക്രട്ടറി സലീം കോറോത്ത് എന്നിവർ പ്രസംഗിച്ചു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ കെ പി ഷിബു, കെ പ്രഭാകരൻ, എ ടി മുരളി, കെ സുർജിത്ത്, മാതൃസമിതി പ്രസിഡന്റ് കെ ടി നളിനി, സെക്രട്ടറി എംഎ ഷീല, വി ജാനു എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here