ബുക്കര്‍ പുരസ്‌കാരം ഷെഹാന്‍ കരുണതിലകയ്ക്ക്

0

ശ്രീലങ്കൻ നോവലിസ്റ്റ് ഷെഹാൻ കരുണതിലക ഈ വർഷത്തെ ബുക്കർ പുരസ്‌കാരത്തിന് അർഹനായി. ‘ദി സെവൻ മൂൺസ് ഓഫ് മാലി അൽമേഡ’ എന്ന പുസ്തകത്തിനാണ് അംഗീകാരം. തിങ്കളാഴ്ച രാത്രി ലണ്ടനിലായിരുന്നു പുരസ്‌കാര ദാന ചടങ്ങ്. ക്വീൻ കൺസോർട്ട് കാമിലയിൽ നിന്ന് ഷെഹാൻ കരുണതിലക പുരസ്‌കാരം ഏറ്റുവാങ്ങി.

ഒരു ദൗത്യത്തിൽ മരിച്ച യുദ്ധ ഫോട്ടോഗ്രാഫറുടെ മരണാനന്തര ജീവിത കഥയാണ് നോവലിന്റെ പ്രമേയം. 1990-ൽ ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പുരസ്‌കാരത്തിന് അർഹമായ നോവൽ. കരുണതിലകയുടെ രണ്ടാമത്തെ നോവലാണിത്. സ്വവർഗ്ഗാനുരാഗിയായ ഫോട്ടോഗ്രാഫറും ചൂതാട്ടക്കാരനുമായ മാലി അൽമേഡയുടെ മരണാനന്തര ജീവിതത്തിന്റെ കഥയാണ് നോവൽ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here