മൂന്നുവയസുകാരന്റെ കയ്യിലെ തോക്കില്‍ നിന്ന് വെടിയേറ്റ മാതാവിന് ദാരുണാന്ത്യം; സംഭവം ഇങ്ങനെ

0

വാഷിം​​ഗ്ടൺ: മൂന്നുവയസുകാരന്റെ കയ്യിലെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ മാതാവിന് വെടിയേറ്റു. യു എസിലാണ് സംഭവം. സൗത്ത് കരോലിനയിൽ ബുധനാഴ്ചയാണ് അതിദാരുണമായ സംഭവം നടന്നത്. കുഞ്ഞിന്റെ കൈവശം എങ്ങനെയാണ് തോക്ക് കിട്ടിയതെന്ന് വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം തുടരകയാണെന്നും പോലീസ് പറഞ്ഞു.

സ്പാര്‍ട്ടന്‍ബര്‍ഗില്‍ താമസിച്ചിരുന്ന കോറ ലിന്‍ ബുഷ് എന്ന 33കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. യുഎസില്‍ ഈ വര്‍ഷം മാത്രം 194 കുട്ടികള്‍ മനപൂര്‍വമല്ലാത്ത വെടിവയ്പ്പ് കേസുകളുടെ ഭാഗമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 82 പേര്‍ ഇത്തരത്തില്‍ മരണപ്പെടുകയും 120ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here