ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്; ആക്രമണം നടത്തിയത് ബൈക്കിലെത്തിയ സംഘം

0

കണ്ണൂർ: ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറിഞ്ഞു.ബെെക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഇല്ലംമൂലയിലുള്ള ആർഎസ്എസ് കാര്യാലയത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

രാവിലെയോടെയായിരുന്നു സംഭവം. പെട്രോൾ ബോംബുകളാണ് എറിഞ്ഞത്. ആക്രമണത്തിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. ഓഫീസിനുള്ളിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാര്യാലയത്തിൽ പോലീസ് എത്തി പരിശോധന നടത്തി
സംസ്ഥാനത്ത് ഹർത്താൽ ​ദിനത്തിൽ വ്യാപക ആക്രമണമാണുണ്ടാകുന്നത്. ഹർത്താലിന്റെ ഭാഗമായി ഇന്ന് ഏറ്റവും കൂടുതൽ സംഘർഷമുണ്ടായത് മട്ടന്നൂർ മേഖലയിലാണ്. അതിനാൽ രാവിലെ മുതൽ തന്നെ പ്രദേശത്ത് വലിയ സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്.

Leave a Reply