ഇന്ത്യൻ അടിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകിയ ഓസ്ട്രേലിയ വിജയം അടിച്ചെടുത്തു

0

ഇന്ത്യൻ അടിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകിയ ഓസ്ട്രേലിയ വിജയം അടിച്ചെടുത്തു. ട്വന്‍റി20 പരമ്പരയിലെ ആദ്യമത്സരത്തിൽ ഓസീസിന് നാല് വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം ഓസ്ട്രേലിയ നാല് പന്തുകൾ ശേഷിക്കെ മറികടന്നു. ‌‌

ഓ​സ്ട്രേ​ലി​ല​യ്ക്കാ​യി ഓ​പ്പ​ണ​റാ​യി അ​ര​ങ്ങേ​റി​യ ക​മ​റോ​ൺ ഗ്രീ​നാ​ണ് (60) ക​ങ്കാ​രു​ക്ക​ളെ വി​ജ​യ​വ​ഴി​യി​ൽ ന​ട​ത്തി​യ​ത്. 30 പ​ന്തി​ൽ എ​ട്ട് ഫോ​റും നാ​ല് സി​ക്സ​റു​ക​ളും പ​റ​ത്തി​യ ഗ്രീ​ൻ ആ​ദ്യ​മാ​യി ടീം ​ത​ന്നെ ഏ​ൽ​പ്പി​ച്ച ദൗ​ത്യം ഭം​ഗി​യാ​ക്കി. ക്യാ​പ്റ്റ​ൻ ആ​രോ​ൺ ഫി​ഞ്ചി​നൊ​പ്പം (22) ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 39 റ​ൺ​സും ര​ണ്ടാം വി​ക്ക​റ്റി​ൽ സ്മി​ത്തി​നൊ​പ്പം 70 റ​ൺ​സു​മാ​ണ് ഗ്രീ​ൻ സ്കോ​ർ​ബോ​ർ​ഡി​ൽ‌ ചേ​ർ​ത്ത​ത്.

മൂ​ന്ന് ത​വ​ണ ഇ​ന്ത്യ കൈ​വി​ട്ടു സ​ഹാ​യി​ച്ച​തോ​ടെ ഗ്രീ​ൻ അ​ടി​ച്ചു​ക​സ​റി. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ മാ​ത്യു വെ​യ്ഡും (45) ത​ന്‍റെ റോ​ൾ ഭം​ഗി​യാ​ക്കി​യ​തോ​ടെ ഇ​ന്ത്യ ത​ങ്ങ​ൾ​ക്കെ​തി​രെ ഉ​യ​ർ​ത്തി​യ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന സ്കോ​ർ‌ ഓ​സീ​സ് മ​റി​ക​ട​ന്നു. വെ​യ്ഡ് 21 പ​ന്തി​ൽ ആ​റ് ഫോ​റും ര​ണ്ട് സി​ക്സ​റു​ക​ളും നേ​ടി. തു​ട​ക്കം മു​ത​ൽ 10 മു​ക​ളി​ൽ റ​ൺ​നി​ര​ക്ക് സൂ​ക്ഷി​ച്ചു​പോ​ന്ന ഓ​സീ​സി​ന് വി​ജ​യം അ​നാ​യാ​സ​മാ​യി.

ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രി​ൽ മൂ​ന്ന് വി​ക്ക​റ്റ് എ​ടു​ത്ത അ​ക്സ​ർ പ​ട്ടേ​ൽ മാ​ത്ര​മാ​ണ് ഓ​സീ​സി​നു വെ​ല്ലു​വി​ളി​യാ​യ​ത്. അ​ക്സ​ർ നാ​ല് ഓ​വ​റി​ൽ 17 റ​ൺ​സ് മാ​ത്ര​മാ​ണ് വി​ട്ടു​ന​ൽ​കി​യ​ത്. വെ​റ്റ​റ​ൻ പേ​സ​ർ​മാ​രാ​യ ഭു​വി​യും ഉ​മേ​ഷ് യാ​ദ​വും അ​ടി​മേ​ടി​ച്ചു. ഇ​രു​വ​രും ഒ​രു ഓ​വ​റി​ൽ 13 റ​ൺ​സി​നു മു​ക​ളി​ൽ​വി​ട്ടു​ന​ൽ​കി.

Leave a Reply