വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിനു പിന്നാലെ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ മന്ത്രി വി.എൻ വാസവൻ റിപ്പോർട്ട് തേടി

0

വീട്ടിൽ ജപ്തി നോട്ടീസ് പതിപ്പിച്ചതിനു പിന്നാലെ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ മന്ത്രി വി.എൻ വാസവൻ റിപ്പോർട്ട് തേടി. സർക്കാർ നയത്തിനു വിരുദ്ധമായി ഉദ്യോഗസ്ഥർ പ്രവർത്തിച്ചെങ്കിൽ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

ശൂ​ര​നാ​ട് തെ​ക്ക് തൃ​ക്കു​ന്ന​പ്പു​ഴ വ​ട​ക്ക് അ​ജി ഭ​വ​ന​ത്തി​ൽ അ​ജി​യു​ടെ​യും ശാ​ലി​നി​യു​ടെ​യും മ​ക​ൾ അ​ഭി​രാ​മി(19) ആ​ണ് മ​രി​ച്ച​ത്. ചെ​ങ്ങ​ന്നൂ​ർ എ​ര​മ​ല്ലി​ക്ക​ര ശ്രീ​അ​യ്യ​പ്പാ കോ​ള​ജി​ൽ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

വൈ​കു​ന്നേ​രം 4.30 ഓ​ടെ ക​ത​ക് അ​ട​ച്ച​ശേ​ഷം കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ൽ ചു​രി​ദാ​റി​ന്‍റെ ഷാ​ൾ കൊ​ണ്ട് തൂ​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വ സ​മ​യം വ​ല്യ​മ്മ ശാ​ന്ത​മ്മ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​ർ അ​ഭി​രാ​മി​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

കേ​ര​ള ബാ​ങ്കി​ന്‍റെ പ​താ​രം ശാ​ഖ​യി​ൽ നി​ന്നും അ​ജി എ​ടു​ത്ത വാ​യ്പ കു​ടി​ശി​ക​യാ​യി​രു​ന്നു. ബാ​ങ്ക് മാ​നേ​ജ​രും പോ​ലീ​സും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രാ​വി​ലെ 11 ഓ​ടെ വീ​ട്ടി​ലെ​ത്തി നോ​ട്ടീ​സ് പ​തി​പ്പി​ച്ച് മ​ട​ങ്ങി. ഈ ​സ​മ​യം വീ​ട്ടി​ൽ അ​ഭി​രാ​മി​യു​ടെ വ​ല്യ​മ്മ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ മാ​താ​പി​താ​ക്ക​ൾ പ​താ​ര​ത്തെ ബാ​ങ്കി​ലേ​ക്ക് പോ​യി.

ബാ​ങ്ക് മാ​നേ​ജ​രു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ആ​ത്മ​ഹ​ത്യ ന​ട​ന്ന​താ​യ വി​വ​രം ഇ​വ​ര​റി​യു​ന്ന​ത്. കു​ടി​ശി​ക​യാ​യ ഭൂ​മി ബാ​ങ്ക് അ​ധീ​ന​ത​യി​ലാ​ണെ​ന്ന് കാ​ട്ടി നോ​ട്ടീ​സ് പ​തി​പ്പി​ക്കു​ന്ന ആ​ദ്യ​ഘ​ട്ട ന​ട​പ​ടി​യാ​ണ് ന​ട​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ക്കു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here