പ്രവാചകനെ അപമാനിച്ചു; ഇന്ത്യന്‍ ഭരണരംഗത്തെ പ്രമുഖനെ വധിക്കാൻ ലക്ഷ്യമിട്ട ഐഎസ് ചാവേറിനെ പിടികൂടിയെന്ന് റഷ്യ

0

മോസ്‌കോ: ഇന്ത്യയില്‍ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ട ഐഎസ് ഭീകരനെ പിടികൂടി റഷ്യ. ഇന്ത്യന്‍ ഭരണരംഗത്തെ ഒരു പ്രമുഖനെ വധിക്കാനാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സെന്‍ട്രല്‍ ഏഷ്യന്‍ പ്രദേശത്തുനിന്നുള്ളയാണ് പിടിയിലായതെന്നാണ് വിവരം. പ്രവാചകനെ അപമാനിച്ചതിന് തിരിച്ചടിയായി ഇന്ത്യയില്‍ ചാവേര്‍ സ്‌ഫോടനം നടത്താനാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നത്. റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് പോകാനുള്ള രേഖകള്‍ റെഡിയാക്കാനുമാണ് ഇയാള്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നത്. ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ തുര്‍ക്കിയില്‍ വെച്ചാണ് ഇയാളെ ചാവേറായി ഐഎസ് സംഘത്തില്‍ ചേര്‍ത്തതെന്നും റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് അറിയിച്ചു

Leave a Reply