പ്രിയ വർ​ഗീസിന്റെ നിയമനം ഹൈകോടതി സ്റ്റേ ചെയ്തു

0

കൊച്ചി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഈ മാസം 31 വരെയാണ് നിയമന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയയുടെ ഹർജിയിലാണ് നടപടി. പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജോസഫ് സ്കറിയ കോടതിയെ സമീപിച്ചത്. അനധികൃതമായി നിയമനം നേടിയതാണെന്നും അസോസിയേറ്റ് പ്രൊഫസർ നിയമനപട്ടികയിൽ നിന്നും പ്രിയ വർഗീസിനെ ഒഴിവാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

നിയമന നടപടികൾ എല്ലാം സ്റ്റേ ചെയ്തുകൊണ്ട് പട്ടിക പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണുർ സർവകലാശാല അസി.പ്രഫസർ നിയമന പട്ടികയിലെ രണ്ടാം റാങ്കുകാരനായ ജോസഫ് സ്കറിയ ഹൈകോടതിയെ സമീപിച്ചത്. നിയമനത്തിലടക്കം ​ഗുരുതരമായ വീഴ്ചകളുണ്ടായിട്ടുണ്ട് , മാത്രമല്ല അതിൽ സ്വജനപക്ഷപാതം ഉണ്ടായിട്ടുണ്ട്.അതിനാൽ പ്രിയ വർ​ഗീസിനെ പട്ടികയിൽ നിന്ന് ഒഴിവാക്കി പുനഃക്രമീകരിച്ചു പ്രസിദ്ധപ്പെടുത്തണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.അങ്ങനെ വന്നാൽ അദ്ദേഹമായിരിക്കും ഒന്നാം റാങ്കുകാരൻ.ഈ കാര്യത്തിൽ ചില കൃത്രിമം നടത്തിയതായും അദ്ദേഹം ആരോപിക്കുന്നു. ഈ വാദം പ്രാഥമികമായി അം​ഗീകരിച്ചുകൊണ്ടാണ് കോടതി നടപടി.

https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=250&adk=3637627791&adf=4000020250&pi=t.aa~a.2287525332~i.4~rp.4&w=330&fwrn=7&fwrnh=100&lmt=1661162566&num_ads=1&rafmt=1&armr=3&sem=mc&pwprc=3023322890&psa=1&ad_type=text_image&format=330×250&url=https%3A%2F%2Fmediamangalam.com%2F5082202-high-court-stays-priya-varghese-appoinment%2F&host=ca-host-pub-2644536267352236&fwr=0&pra=3&rh=275&rw=330&rpe=1&resp_fmts=3&sfro=1&wgl=1&fa=27&uach=WyJBbmRyb2lkIiwiMTAuMC4wIiwiIiwiTTIwMDZDM0xJIiwiMTAzLjAuNTA2MC4xMjkiLFtdLHRydWUsbnVsbCwiIixbWyIuTm90L0EpQnJhbmQiLCI5OS4wLjAuMCJdLFsiR29vZ2xlIENocm9tZSIsIjEwMy4wLjUwNjAuMTI5Il0sWyJDaHJvbWl1bSIsIjEwMy4wLjUwNjAuMTI5Il1dLGZhbHNlXQ..&dt=1661162565916&bpp=12&bdt=3809&idt=-M&shv=r20220817&mjsv=m202208150101&ptt=9&saldr=aa&abxe=1&cookie=ID%3D7efea621a74c7fbe-222e76ed9ed50009%3AT%3D1660712958%3ART%3D1660712958%3AS%3DALNI_MbVhNm9JfVElFwntrYSHwtoYxf63A&gpic=UID%3D000008b20882e5e9%3AT%3D1660712958%3ART%3D1661152672%3AS%3DALNI_MZwL414hvF7iBFddAN_biF-07lIQQ&prev_fmts=0x0%2C360x300%2C360x300&nras=3&correlator=3332931483189&frm=20&pv=1&ga_vid=79164779.1660712954&ga_sid=1661162564&ga_hid=1845578539&ga_fc=1&u_tz=330&u_his=1&u_h=800&u_w=360&u_ah=800&u_aw=360&u_cd=24&u_sd=2&dmc=2&adx=15&ady=2139&biw=360&bih=669&scr_x=0&scr_y=1014&eid=44759876%2C44759927%2C44759842%2C31068487%2C44771163&oid=2&pvsid=2371584195837626&tmod=2066154551&uas=0&nvt=3&eae=0&fc=1408&brdim=0%2C0%2C0%2C0%2C360%2C0%2C360%2C669%2C360%2C669&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&ifi=4&uci=a!4&btvi=2&fsb=1&xpc=gf6qxWlvyY&p=https%3A//mediamangalam.com&dtd=428

ഹ‍ർജി ഓഗസ്റ്റ് 31ന് വീണ്ടും പരിശോധിക്കും. അതുവരെയാണ് പ്രിയ വർഗീസിന്റെ നിയമനത്തിന് സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഹർജിയിൽ യുജിസിയെ കോടതി കക്ഷി ചേർത്തിട്ടുണ്ട്. നടപടികൾ പാലിച്ചല്ല നിയമനം എന്ന പരാതിയിൽ ഗവർണർ, സർക്കാർ, കണ്ണൂർ വിസി, സെലക്ഷൻ കമ്മിറ്റി ചെയർമാൻ എന്നിവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഗവർണർക്കയച്ച നോട്ടീസ് സ്റ്റാന്റിങ് കൗൺസിൽ കൈപ്പറ്റി. പ്രിയ വർഗീസിന്റെ നിയമനം നേരത്തെ ഗവർണ‌ർ ആരിഫ് മുഹമ്മദ് ഖാൻ സ്റ്റേ ചെയ്തിരുന്നു. പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസി.പ്രൊഫസറായി നിയമിക്കാനുള്ള നീക്കം കൃത്യമായ രാഷ്ട്രീയ താത്പര്യത്തോടെയാണെന്ന് വ്യക്തമാക്കിയാണ് നിയമനം ഗവർണർ സ്റ്റേ ചെയ്തത്. അധ്യാപകന യോഗ്യതയില്ലാത്ത ആൾ നിയമനം നേടിയത് രാഷ്ട്രീയ നാടകം ആണെന്നും അതിനെ താൻ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും വ്യക്തമാക്കിയായിരുന്നു ഗവർണറുടെ നടപടി. ചാൻസലർ എന്ന നിലയിലെ തൻ്റെ തീരുമാനത്തിനെതിരെ കീഴുദ്യോഗസ്ഥനായ വിസി നിയമപരമായി നീങ്ങുന്നത് അച്ചടക്ക ലംഘനമാണോ എന്ന കാര്യം പരിശോധിക്കുമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.

Leave a Reply