വിഴിഞ്ഞം ബൈക്ക് റാലിക്കിടെ അപകടം; മൂന്നുപേർ ആശുപത്രിയിൽ

0

തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യത്തൊഴിലാളികളുടെ ബൈക്ക് റാലിക്കിടെ അപകടം.
സമരത്തിന് ഐക്യദാര്‍ഢ്യവുമായി നടത്തിയ ബൈക്ക് റാലിയില്‍ പങ്കെടുത്തവരാണ് അപകടത്തില്‍പ്പെട്ടത്. ടോള്‍ പ്ലാസയിലെ ഗേറ്റ് അപ്രതീക്ഷിതമായി അടഞ്ഞതാണ് അപകട കാരണം. നിരവധി ബൈക്കുകള്‍ അപകടത്തില്‍പ്പെട്ട് മറിഞ്ഞുവീണു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. തിരുവല്ലം-കോവളം റൂട്ടിലെ ടോള്‍ പ്ലാസയിലാണ് അപകടമുണ്ടായത്.

പരിക്കേറ്റ പൂന്തുറ സ്വദേശി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുചക്രവാഹനത്തില്‍ വരുമ്പോള്‍ അപ്രതീക്ഷിതമായി അടഞ്ഞ ഗേറ്റിന്റെ ഭാഗം തലയില്‍ ഇടിക്കുകയും നിയന്ത്രണം വിട്ട വാഹനം തെന്നിമാറി മറിയുകയുമായിരുന്നു. റാലിയില്‍ തൊട്ടുപിന്നാലെ വന്ന വാഹനങ്ങളില്‍ ചിലതും മറിഞ്ഞു.

പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരെ പ്രാഥമിക ചികിത്സനല്‍കി വിട്ടയച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ പൂന്തുറ സ്വദേശി ഇപ്പോഴും ആശുപത്രിയിലാണ്. റാലിയില്‍ പങ്കെടുത്തവര്‍ വേഗത കുറച്ചാണ് വാഹനം ഓടിച്ചിരുന്നത്. അതിനാല്‍ വലിയ അപകടം ഒഴിവായി. എന്നാല്‍ റാലിയില്‍ പങ്കെടുത്ത ഭൂരിഭാഗംപേരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല

Leave a Reply