ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസൊ ആബെയുടെ വധത്തിനു കാരണമായത് പോലീസിന്‍റെ വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്

0

ടോക്കിയോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസൊ ആബെയുടെ വധത്തിനു കാരണമായത് പോലീസിന്‍റെ വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. ആബെയുടെ സുരക്ഷയ്ക്കായി സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാർ ആദ്യവെടിപൊട്ടുന്നതുവരെ കൊലയാളിയെ തിരിച്ചറിഞ്ഞിരുന്നില്ല.

തോ​ക്കു​ധാ​രി ആ​ബെ​യ്‌​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രാ​ജ​യ​പ്പെ​ട്ട​താ​യി ജ​പ്പാ​ൻ ദേ​ശീ​യ പോ​ലീ​സ് ഏ​ജ​ൻ​സി പ​റ​യു​ന്നു. ആ​ബെ യു​ടെ സ​മീ​പം അ​ക്ര​മി എ​ത്തു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​യ​ണ​മാ​യി​രു​ന്നെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​ബെ​യു​ടെ സു​ര​ക്ഷ​യി​ൽ വീ​ഴ്ച​യു​ണ്ടാ​യ​താ​യി നാ​ര​യി​ലെ പോ​ലീ​സ് മേ​ധാ​വി ടൊ​മോ​കി ഒ​നി​സു​ക സ​മ്മ​തി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നി​ടെ ആ​ബെ​യ്ക്കു നേ​രേ അ​ക്ര​മി നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഇ​ര​ട്ട​ക്കു​ഴ​ൽ തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. കൊ​ല​യാ​ളി​യാ​യ തെ​ട്സു​യ യാ​മ​ഗാ​മി ഒ​രു മ​ത​സം​ഘ​ട​ന​യ്ക്കെ​തി​രേ വി​ദ്വേ​ഷം പു​ല​ർ​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. യാ​മ​ഗാ​മി​യു​ടെ വീ ​ട്ടി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി തോ​ക്കു​ക​ളും സ്ഫോ​ട​ക​വ​സ്തു​ക്ക​ളും ക​ണ്ടെ​ടു​ത്തു.

നാ​ട​ൻ​തോ​ക്കു​പ​യോ​ഗി​ച്ചാ​ണു കൊ​ല​യാ​ളി നി​റ​യൊ​ഴി​ച്ച​ത്. കൊ​ല​പാ​ത​കം കാ​ര​ണ​വും സം​ബ​ന്ധി​ച്ചു കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് വ്യാ​പ​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മു​ന്പ് ജാ​പ്പ​നീ​സ് നാ​വി​ക​സേ​ന​യി​ൽ ജോ​ലി ചെ​യ്തി​ട്ടു​ള്ള കൊ​ല​യാ​ളി, ഒ​രു ഫാ​ക്ട​റി​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

ആ​ബെ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ ടോ​ക്കി​യോ​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു. ഭ​ര​ണ​ക​ക്ഷി​യും ആ​ബെ​യു​ടെ പാ​ർ​ട്ടി​യു​മാ​യ ലി​ബ​റ​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി (എ​ൽ​ഡി​പി) അം​ഗ​ങ്ങ​ൾ ക​റു​ത്ത വ​സ്ത്ര​മ​ണി​ഞ്ഞ് ആ​ബെ​യ്ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നെ​ത്തി. ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ജ​പ്പാ​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​പ​ദം വ​ഹി​ച്ച നേ​താ​വാ​ണ് ആ​ബെ.

LEAVE A REPLY

Please enter your comment!
Please enter your name here