എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

0

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനുമായി നടുറോഡിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ, കെഎസ്ആര്‍ടിസി ബസ് പാളയത്ത് നിര്‍ത്തിയപ്പോള്‍ മേയറുടെ ഭര്‍ത്താവും ബാലുശേരി എംഎല്‍എയുമായ കെഎം സച്ചിന്‍ ദേവ് ബസില്‍ കയറിയെന്നും മോശമായ ഭാഷയില്‍ സംസാരിക്കുകയോ, യാത്രക്കാരെ ഇറക്കിവിടുകയോ ചെയ്തിട്ടില്ലെന്നും കണ്ടക്ടര്‍ കന്റോണ്‍മെന്റ് പൊലീന് മൊഴി നല്‍കി. ഡ്രൈവര്‍ യദു ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്നും കണ്ടക്ടറുടെ മൊഴിയിലുണ്ട്

‘ഞാന്‍ ബസിന്റെ പിന്‍സീറ്റിലാണ് ഇരിക്കുന്നതെന്നും മേയറുടെ വണ്ടി ഓവര്‍ടേക്ക് ചെയ്‌തോയെന്ന് അറിയില്ലെന്നും ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം നടത്തിയതായി അറിയില്ലെന്നും’ കണ്ടക്ടര്‍ പറഞ്ഞു. ‘പാളയത്ത് ബസ് നിര്‍ത്തിയപ്പോള്‍ മേയറുടെ ഭര്‍ത്താവ് കെഎം സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി, എന്നാല്‍ മോശമായ ഭാഷയില്‍ സംസാരിക്കുകയോ യാത്രക്കാരെ ബസില്‍ നിന്ന് ഇറക്കിവിടുകയോ ചെയ്തിട്ടില്ല. എംഎല്‍എ യാത്രക്കാരോട് മോശമായി പെരുമാറിയിട്ടില്ലെ’- കണ്ടക്ടര്‍ പറഞ്ഞു.ആ സമയത്ത് ബസിലുണ്ടായിരുന്ന ചില യാത്രക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. അതിനിടെ, ഡ്രൈവര്‍ യദു നേരത്തെ മോശമായി സംസാരിച്ചെന്ന് വ്യക്തമാക്കി യുവനടി രോഷ്‌ന ആര്‍ റോയും രംഗത്തെത്തിയരുന്നു.

Leave a Reply