രാജ്യം വിടാന്‍ വിമാനത്താവളത്തിലെത്തിയ ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബായ രജപക്‌സെയുടെ സഹോദരന്‍ ബേസില്‍ രജപക്‌സെ നിരാശനായി മടങ്ങി.

0

ശ്രീലങ്കയില്‍ പ്രക്ഷോഭം തുടരുന്നതിനിടെ രാജ്യം വിടാന്‍ വിമാനത്താവളത്തിലെത്തിയ ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബായ രജപക്‌സെയുടെ സഹോദരന്‍ ബേസില്‍ രജപക്‌സെ നിരാശനായി മടങ്ങി. എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞതോടെയാണ് അദ്ദേഹത്തിന് മടങ്ങേണ്ടി വന്നത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് കൊ​ളം​ബോ വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​ഐ​പി ടെ​ര്‍​മി​ന​ല്‍ വ​ഴി രാ​ജ്യം വി​ടാ​ന്‍ ര​ജ​പ​ക്‌​സെ ശ്ര​മം ന​ട​ത്തി​യ​ത്. മു​ന്‍​മ​ന്ത്രി കൂ​ടി​യാ​യ അ​ദ്ദേ​ഹ​ത്തെ ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ രാ​ജ്യം വി​ടു​ന്ന​ത് ത​ട​ഞ്ഞു. ഇ​മ്മി​ഗ്ര​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​സ്സ​മ്മ​തി​ച്ച​തി​നെ തു​ട​ര്‍​ന്ന് ര​ജ​പ​ക്‌​സെ തി​രി​കെ പോ​യി.

അ​തേ​സ​മ​യം ബേ​സി​ല്‍ ര​ജ​പ​ക്‌​സെ​യ്ക്ക് ഇ​ന്ത്യ സു​ര​ക്ഷ​യൊ​രു​ക്കി​യെ​ന്ന വാ​ര്‍​ത്ത​ക​ള്‍ ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ഷേ​ധി​ച്ചു. നാ​ളെ രാ​ജി വ​യ്ക്കാ​നി​രി​ക്കു​ന്ന ശ്രീ​ല​ങ്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്നെ​ന്ന വാ​ര്‍​ത്ത​യും സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ നി​ഷേ​ധി​ച്ചു.

ഭ​ക്ഷ്യ​പ്ര​തി​സ​ന്ധി​യും ഇ​ന്ധ​ന​പ്ര​തി​സ​ന്ധി​യും രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് ശ്രീ​ല​ങ്ക​യി​ല്‍ ജ​ന​ങ്ങ​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങിയ​ത്. പ്ര​സി​ഡ​ന്‍റിന്‍റെ​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും വ​സ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ്ര​ക്ഷോ​ഭ​ക​ര്‍ പി​ടി​ച്ചെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here