വയനാട് വൈത്തിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു

0

വയനാട് വൈത്തിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. തൈലക്കുന്ന് സ്വദേശി പുത്തൻപുര കുഞ്ഞിരാമനാണ് പരിക്കേറ്റത്. ഇയാളെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച പുലർച്ചെയോടെയാണ് തൈലക്കുന്ന് ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങിയത്. വീട് തകര്‍ത്ത് ഉള്ളില്‍ കയറിയ കാട്ടാന കുഞ്ഞിരാമനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here