കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

0

തിരുവനന്തപുരം: പ്രൈമറി ക്ലാസ് മുതൽ ഹൈസ്കൂൾ വരെയുള്ള ക്ലാസുകളിൽ പഠിപ്പിക്കാൻ അധ്യാപകരുടെ യോഗ്യത നിർണയിക്കുന്ന കെ–ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി മേയ് അഞ്ചു വരെ നീട്ടി. കേരള പൊതുവിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളിലെ അധ്യാപകരാകാൻ യോഗ്യത നിർണയിക്കുന്ന പരീക്ഷയാണിത്.അപേക്ഷ സമർപ്പിച്ചതിൽ തെറ്റ് സംഭിവിച്ചിട്ടുള്ളവർക്ക് തിരുത്തുവാനുള്ള അവസരം മേയ് ആറു മുതൽ ഒമ്പതു വരെ https://ktet.kerala.gov.in എന്ന വെബ്സൈറ്റിലെ CANDIDATE LOGIN – ൽ ലഭ്യമാകുമെന്ന് സെക്രട്ടറി അറിയിച്ചു.

Leave a Reply