സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു

0

കൊളംബോ: സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ ജെഗദപട്ടണം തുറമുഖത്തുനിന്ന് കടലിൽ പോയ ആറ് മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ നാവികസേന പിടികൂടിയത്.

കരൈനഗറിന് സമീപത്തുനിന്നാണ് മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. പിടികൂടിയ മത്സ്യത്തൊഴിലാളികളെ വിശദമായ ചോദ്യം ചെയ്യലിനായി മയിലാട്ടി തുറമുഖത്തേക്ക് കൊണ്ടുപോയതായി ശ്രീലങ്കൻ തീരദേശ സുരക്ഷാ സംഘം വൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here