സമാധാന നൊബേൽ ജേതാവ് മരിയ റെസയുടെ ഉടമസ്ഥതയിലുള്ള റാപ്ലർ എന്ന ഓൺലൈൻ മാധ്യമസ്ഥാപനം അടച്ചു പൂട്ടാൻ ഉത്തരവിട്ടു ഫിലിപ്പീൻസ് സർക്കാർ

0

സമാധാന നൊബേൽ ജേതാവ് മരിയ റെസയുടെ ഉടമസ്ഥതയിലുള്ള റാപ്ലർ എന്ന ഓൺലൈൻ മാധ്യമസ്ഥാപനം അടച്ചു പൂട്ടാൻ ഉത്തരവിട്ടു ഫിലിപ്പീൻസ് സർക്കാർ. സ്ഥാപനത്തിന്‍റെ ബദ്ധവൈരിയായിരുന്ന റൊഡ്രിഗോ ദുതർതേ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് നടപടി. ദുതർതേയുടെ കടുത്ത വിമർശകയായിരുന്നു റെസ.

2016ൽ ​ദു​ത​ർ​തേ തു​ട​ങ്ങി വെ​ച്ച മ​യ​ക്കു മ​രു​ന്നു വേ​ട്ട​യു​ടെ കാ​ണാ​പ്പു​റ​ങ്ങ​ളെ കു​റി​ച്ച് അ​വ​ർ നി​ര​ന്ത​രം വാ​ർ​ത്ത​ക​ളെ​ഴു​തി. തു​ട​ർ​ന്ന് ഇ​വ​രെ ജ​യി​ലി​ല​ട​ക്കു​ക​യും റാ​പ്ല​റി​ന്‍റെ ന​ട​ത്തി​പ്പി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മ​യ​ക്കു​മ​രു​ന്നു വേ​ട്ട​യു​ടെ പേ​രി​ൽ ദു​ത​ർ​തേ ഭ​ര​ണ​കൂ​ടം എ​ണ്ണ​മ​റ്റ നി​ര​പ​രാ​ധി​ക​ളെ ജ​യി​ലി​ല​ട​ച്ചി​രു​ന്നു.

പോ​ലീ​സ് ന​ട​പ​ടി​യി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തു. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും കാ​ണി​ച്ച് റാ​പ്ല​റി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കു​മെ​ന്ന് റെ​സ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here