23 വർഷത്തോളം സാൻവിച്ച് മാത്രം കഴിച്ച് യുവതി

0

23 വർഷത്തോളം സാൻവിച്ച് മാത്രം കഴിച്ച് യുവതി. യുകെ സോ സെൻഡ്ലർ എന്ന 25കാരിയാണ് തന്റെ രണ്ടാമത്തെ വയസ്സു മുതൽ ക്രിസ്പ്സ് സാൻവിച്ച് മാത്രം കഴിച്ച് ജീവിച്ചത്. തുടർന്ന് യുവതിയെ ഹിപ്നോതെറാപ്പിക്ക് വിധേയയാക്കി. മറ്റു ഭക്ഷണ പദാർഥങ്ങൾ ഉപേക്ഷിച്ച യുവതി എല്ലാ ദിവസവും പാക്കറ്റു കണക്കിന് ക്രിസ്പ്സ് സാൻവിച്ചാണ് കഴിച്ചിരുന്നത്. ഇത് യുവതിയെ രോഗിയാക്കുകയും ചെയ്തു.
ബ്രഡിനൊപ്പം മൊരിച്ച ചിപ്സും ചേർത്താണ് കുട്ടിക്കാലം മുതൽ യുവതി കഴിച്ചിരുന്നത്. അവളുടെ മാതാപിതാക്കൾ മറ്റു ഭക്ഷണ വസ്തുക്കൾ സോയ്ക്ക് നൽകാൻ ശ്രമിച്ചിരുന്നെങ്കിലും മണത്തു നോക്കിയ ശേഷം യുവതി ഈ ഭക്ഷണ വസ്തുക്കൾ ഉപേക്ഷിക്കുകയായിരുന്നു. അസുഖം ബാധിച്ചതിനെ തുടർന്നാണ് യുവതിയെ ഹിപ്നോ തെറാപ്പിക്കു വിധേയയാക്കിയത്.

‘ക്രിസ്പ്സ് നൽകിയായിരുന്നു അമ്മ പലപ്പോഴും എന്നെ ശാന്തയാക്കിയിരുന്നത്. അത് മൃദുലമാകുന്നതു വരെ ഞാൻ വായിൽ വയ്ക്കുമായിരുന്നു. ക്രിസ്പ്സ് സ്കൂളിലേക്കു കൊണ്ടു പോകുന്ന ഭക്ഷണത്തിന്റെ ഭാഗമായിരുന്നു. ചോറ്റുപാത്രത്തില്‍ ക്രിസ്പ്സ് എനിക്കു നിർബന്ധമായിരുന്നു. ക്രിസ്പ്സ് മാത്രമായിരുന്നു ഞാൻ കഴിച്ചിരുന്ന ഭക്ഷണം.’– സോ വ്യക്തമാക്കുന്നു.

മൂന്നുനേരവും ഇത്തരം ക്രിസ്പ്സ് തന്റെ ഭക്ഷണത്തിന്റെ ഭാഗമായിരുന്നെന്നും ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് അറിഞ്ഞിരുന്നില്ലെന്നും സോ പറഞ്ഞു. ക്രിസ്മസ് പോലെയുള്ള ആഘോഷങ്ങളിലെ ഭക്ഷണങ്ങൾ തനിക്ക് ഏറെ പ്രയാസമുണ്ടാക്കിയിരുന്നതായും യുവതി വ്യക്തമാക്കി. ഹിപ്നോട്ടൈസിനു വിധേയയാക്കിയ ശേഷം ഇപ്പോൾ യുവതി സാധാരണ രീതിയിലലുള്ള ഭക്ഷണം കഴിക്കാൻ തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here