കെഎസ്ആർടിസി ഡിപ്പോയിൽ തൂങ്ങിമരിച്ച ഡിപ്പോ എൻജിനീയറുടെ മരണത്തിന് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളുമെന്ന് റിപ്പോർട്ട്

0

തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പോയിൽ തൂങ്ങിമരിച്ച ഡിപ്പോ എൻജിനീയറുടെ മരണത്തിന് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളുമെന്ന് റിപ്പോർട്ട്. കെ.എസ്.ആർ.ടി.സി. പാപ്പനംകോട് ഡിപ്പോയിലെ ഡിപ്പോ എൻജിനീയറായ വി പി മനോജ് കുമാറാണ് മരിച്ചത്. മനോജ് വീട് വെക്കുന്നുണ്ടായിരുന്നു. ഇതിന്റെ വായ്പ ആവശ്യങ്ങൾക്കായി ബാങ്കിൽ ചെന്നപ്പോൾ കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ ആയതിനാൽ വായ്പ തരാനാകില്ലെന്ന് ബാങ്കിൽനിന്ന് പറഞ്ഞിരുന്നെന്ന് മനോജിന്റെ സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവർ പറയുന്നുണ്ട്. ബാങ്കിന്റെ ഈ നിലപാടിൽ മനോജിന് വിഷമം ഉണ്ടായിരുന്നെന്നും സഹപ്രവർത്തകർ കൂട്ടിച്ചേർത്തു. അതേസമയം, ഇതാണോ ആത്മഹത്യയ്ക്ക് കാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.

കണ്ണൂരിലെ ഡിപ്പോ എഞ്ചിനീയറായിരുന്ന മലപ്പുറം സ്വദേശിയായ വി പി മനോജ് കുമാർ രണ്ടാഴ്ച്ച മുമ്പാണ് പാപ്പനംകോട് വർക്ക്ഷോപ്പിലേക്ക് സ്ഥലം മാറി എത്തിയത്. കണ്ണൂരിലെ അസിസ്റ്റന്റ് വർക്ക് മാനേജറിൽ നിന്നും മാനസിക പീഡനം നേരിട്ടിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

കൂടാതെ ഇയാൾക്കെതിരെ വ്യാജ റിപ്പോർട്ട് ഉണ്ടാക്കി തുടർന്ന് ജോലിയിൽ നിന്ന് ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു എന്നാണ് സഹപ്രവർത്ന്നത്. അതേത്തുടർന്ന് കുറച്ച് നാളുകളയായി ഇയാൾ വിഷാദ രോഗത്തിന് അടിമയായിരുന്നു. സസ്പെന്ഷൻ കഴിഞ്ഞ് രണ്ടാഴ്ച മുൻപാണ് ഇയാൾ ജോലിയിൽ തിരികെ പ്രവേശിച്ചത്. പാപ്പനംകോടേക്ക് സ്ഥലം മാറ്റിയെങ്കിലും വിഷാദ രോ​ഗത്തിന് അടിപ്പെട്ടതിനാൽ സ്ഥിരമായി ജോലിക്ക് വരികയോ മറ്റുള്ളവരുമായി ഇടപഴകുകയോ ചെയ്യാറില്ലെന്നും ജീവനക്കാർ പറയുന്നു.

അച്ചടക്ക നടപടിയുടെ ഭാഗമായായിരുന്നു ഈ സ്ഥലംമാറ്റം. ഒരാഴ്ച മുൻപാണ് ഇദ്ദേഹം ഇവിടെയെത്തി ചുമതല ഏറ്റെടുത്തത്. എന്നാൽ അതിനു ശേഷം ആളുകളോടൊന്നും അധികം സംസാരിക്കാൻ മനോജ് തയ്യാറായിരുന്നില്ല എന്നാണ് വിവരം. കഴിഞ്ഞദിവസം കണ്ണൂരിലേക്ക് പോയ മനോജ് മലപ്പുറത്തെ വീട്ടിലും പോയിരുന്നു. ശേഷം തിരുവനന്തപുരത്തേക്ക് തിരിച്ചുവരികയായിരുന്നു. ആത്മഹത്യക്കു പിന്നിലെ കാരണങ്ങളെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here