വ​നി​താ ലോ​ക​ക​പ്പ്: ഓ​സീ​സി​ന് ജ​യം

0

മൗ​ണ്ട് മോം​ഗ​നു​യി: വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ ഓ​സ്ട്രേ​ലി​യ​യ്ക്ക് ഏ​ഴ് വി​ക്ക​റ്റ് വി​ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ 50 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റി​ന് 190 റ​ണ്‍​സ് നേ​ടി. 34.3 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഓ​സീ​സ് ല​ക്ഷ്യ​ത്തി​ലെ​ത്തി.

72 റ​ണ്‍​സ് നേ​ടി​യ അ​ലീ​സ ഹീ​ലി​യു​ടെ ഇ​ന്നിം​ഗ്സാ​ണ് ഓ​സീ​സി​ന് അ​നാ​യാ​സ ജ​യം സ​മ്മാ​നി​ച്ച​ത്. റേ​ച്ച​ൽ ഹെ​യി​ൻ​സ് (34), മെ​ഗ് ലാ​നിം​ഗ് (35), എ​ലി​സ് പെ​റി (പു​റ​ത്താ​കാ​തെ 26), ബെ​ത്ത് മൂ​ണി (പു​റ​ത്താ​കാ​തെ 23) എ​ന്നി​വ​രും ബാ​റ്റിം​ഗി​ൽ തി​ള​ങ്ങി. പാ​ക്കി​സ്ഥാ​ന് വേ​ണ്ടി ഒ​മൈ​മ സൊ​ഹൈ​ൽ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി. അ​ലീ​സ ഹീ​ലി​യാ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്.

നേ​ര​ത്തെ ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ ക്യാ​പ്റ്റ​ൻ ബി​സ്മ മാ​റൂ​ഫ് (പു​റ​ത്താ​കാ​തെ 78), ആ​ലി​യ റി​യാ​സ് (53) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി മി​ക​വി​ലാ​ണ് ഭേ​ദ​പ്പെ​ട്ട സ്കോ​ർ നേ​ടി​യ​ത്. മ​റ്റ് ബാ​റ്റ​ർ​മാ​ർ​ക്കൊ​ന്നും തി​ള​ങ്ങാ​നാ​യി​ല്ല. ഓ​സീ​സി​നാ​യി അ​ല​ന കിം​ഗ് ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here