യുഎഇയിലെ വനിതകള്‍ക്കിടയിലെ പ്രതിഭകളെ കണ്ടെത്താന്‍ ‘ഭീമ സൂപ്പര്‍ വുമണ്‍’ വരുന്നു; ഗ്രാന്റ് ഫിനാലെ മേയ് 15ന്

0

ദുബൈ: യുഎഇയിലെ വനിതകള്‍ക്കിടയിലെ പ്രതിഭകളെ കണ്ടെത്താന്‍ ലക്ഷ്യമിടുന്ന ‘ഭീമ സൂപ്പര്‍ വിമണ്‍’ മത്സരത്തിന്റെ രണ്ടാം എഡിഷന്‍ ഒരുങ്ങുന്നു. മാര്‍ച്ച് 14ന് ആരംഭിക്കുന്ന മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ മേയ് 15ന് നടക്കും. ജീവിതത്തില്‍ വേണ്ടത്ര അംഗീകാരമോ പ്രശംസയോ ലഭിക്കാത്ത സ്‍ത്രീകളിലെ മൂല്യങ്ങളെ കണ്ടെത്താനും അവയെ വെളിച്ചത്തുകൊണ്ടു വന്ന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കാനും പ്രശസിക്കാനുമുള്ള ഈ വേദി, ഓരോ സ്‍ത്രീയ്‍ക്കും തങ്ങളുടെ മഹത്വം സ്വയം മനസിലാക്കാനും ലോകത്തെ അത് ബോധ്യപ്പെടുത്താനുമുള്ള അവസരമായിരിക്കുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.

21 വയസിന് മുകളില്‍ പ്രായമുള്ള യുഎഇയിലെ എല്ലാ സ്‍ത്രീകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. എന്‍ട്രികളില്‍ നിന്ന് വിദഗ്ധരായ വിധികര്‍ത്താക്കള്‍ ആദ്യം 50 പേരെയും പിന്നീട് അവരില്‍ നിന്ന് പത്ത് പേരെയും തെരഞ്ഞെടുക്കും. ഈ പത്ത് പേരായിരിക്കും ഗ്രാന്റ് ഫിനാലെയില്‍ മത്സരിക്കുക. ഓരോ സ്‍ത്രീക്കും തന്നെക്കുറിച്ച് തയ്യാറാക്കുന്ന രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പിലൂടെ ‘സൂപ്പര്‍ വിമണ്‍’ മത്സരത്തിന്റെ ഭാഗമാകാം. അംഗീകരിക്കപ്പെടേണ്ട ഏത് സ്‍ത്രീയെയും മറ്റുള്ളവര്‍ക്ക് ഈ മത്സരത്തിലേക്ക് നാമനിര്‍ദേശം ചെയ്യുകയും ചെയ്യാം. ജോലിയും ജീവിതവും തമ്മിലുള്ള ആരോഗ്യകരമായ സന്തുലനം മുതല്‍ ഏറ്റവും ആത്മവിശ്വാസത്തോടെ വസ്‍ത്രം ധരിക്കുന്നതുവരെയുള്ള എന്തും രണ്ട് മാസം നീളുന്ന ഈ യാത്രയില്‍ നിങ്ങളുടെ നേട്ടമായി മാറ്റാം. മാര്‍ച്ച് 14ന് ആരംഭിക്കുന്ന മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ മേയ് 15നായിരിക്കും.

ഭീമ സ്ഥാപകന്‍ ഭീമ ഭട്ടരുടെ ഭാര്യ വനജ ഭീമ ഭട്ടരുടെ സ്‍മരണ കൂടി ഉള്‍പ്പെടുന്നതാണ് ‘ഭീമ സൂപ്പര്‍ വുമണ്‍’ മത്സരമെന്ന് സംഘാടര്‍ അറിയിച്ചു. 12 മക്കളുടെ അമ്മയായിരുന്ന, കരുത്തയായ അവര്‍ സ്‍നേഹവും അച്ചടക്കും പിന്തുണയും കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ നിക്ഷപകയാണ്. സമൂഹത്തില്‍ അംഗീകരിക്കപ്പെടാത്ത സ്‍ത്രീകളെ മുന്‍നിരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന ഈ മത്സരം വനജ ഭീമ ഭട്ടര്‍ക്കായാണ് സമര്‍പ്പിച്ചിരിക്കുന്നത്. ‘ആന കാര്‍‌ട്ട്’ ഉള്‍പ്പെടെയുള്ള പ്രമുഖ ബിസിനസ് സംരംഭങ്ങള്‍ ‘ഭീമ സൂപ്പര്‍ വുമണിന്’ പിന്തുണയുമായി അണിയറയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here