ജപ്പാനിലെ ഫുകുഷിമ മേഖലയിൽ ശക്തമായ ഭൂചലനം. 7.3 തീവ്രത രേഖപ്പെടുത്തി

0

ടോക്യോ∙ ജപ്പാനിലെ ഫുകുഷിമ മേഖലയിൽ ശക്തമായ ഭൂചലനം. 7.3 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിനു പിന്നാലെ 20 ലക്ഷത്തോളം വീടുകളിൽ വൈദ്യുതി ബന്ധം തകരാറിലായി. ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സൂനാമി മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

ഫുകുഷിമ തീരത്ത് 60 കിലോമീറ്റർ അടിയിലാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആർക്കെങ്കിലും പരുക്കേറ്റതായി വിവരമില്ല. വൈദ്യുതി നഷ്ടമായ വീടുകളിൽ ഏഴു ലക്ഷത്തോളം എണ്ണം ടോക്യോയിലാണെന്ന് വൈദ്യുതി വിതരണ കമ്പനി അറിയിച്ചു. വടക്കുകിഴക്കൻ മേഖലയിലെ 1,56,000 ലക്ഷം വീടുകൾ ഇരുട്ടിലായെന്നു ടൊഹോകു ഇലക്ട്രിക് പവർ പ്രതികരിച്ചു.

സാഹചര്യത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നു പ്രധാനമന്ത്രി ഫുമിയോ കിഷിദ മാധ്യമങ്ങളോടു പറഞ്ഞു. ഫുകുഷിമ ആണവ പ്ലാന്റിന്റെ സ്ഥിതി പരിശോധിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. ജപ്പാനിലെ ട്രെയിൻ ഗതാഗതവും താറുമാറായി.

LEAVE A REPLY

Please enter your comment!
Please enter your name here