യൂറോപ്യൻ യൂണിയനും യുഎസും അടക്കം നിരവധി രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയതോടെ ഭക്ഷണസാധനങ്ങൾക്കു പോലും വലഞ്ഞ് റഷ്യ

0

മോസ്കോ∙ യൂറോപ്യൻ യൂണിയനും യുഎസും അടക്കം നിരവധി രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയതോടെ ഭക്ഷണസാധനങ്ങൾക്കു പോലും വലഞ്ഞ് റഷ്യ. കടകളിലും സൂപ്പർമാർക്കറ്റുകളിലും ഭക്ഷണസാധനങ്ങൾ ശേഖരിക്കാനായി തിരക്കുകൂട്ടുന്നവരുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. സൂപ്പർമാർക്കറ്റ് ജീവനക്കാർ ട്രോളിയിൽ കൊണ്ടുവയ്ക്കുന്ന പഞ്ചസാര പായ്ക്കറ്റുകൾക്കായി ഉന്തുതള്ളും ഉണ്ടാക്കുന്ന വിഡിയോകളാണ് പ്രചരിക്കുന്നത്. ആളുകൾ ബഹളം വയ്ക്കുന്നതും വഴക്കുണ്ടാക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

യുക്രെയ്ന്‍ ആക്രമണവുമായി ബന്ധപ്പെട്ടുണ്ടായ ഉപരോധത്തെത്തുടർന്ന് ചില കടകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന പഞ്ചസാരയ്ക്ക് പരിധി നിശ്ചയിച്ചിരുന്നു. ഒരാള്‍ക്ക് 10 കിലോയാണ് പരമാവധി ലഭിക്കുക. ഉപരോധമേർപ്പെടുത്തിയപ്പോൾ ഏറ്റവും ആദ്യം ബാധിച്ചത് പഞ്ചസാര വിപണിയെയാണ്. എന്നാല്‍, പഞ്ചസാരയ്ക്ക് ക്ഷാമം ഇല്ലെന്നും ജനം പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതുമൂലമാണ് പ്രതിസന്ധിയുണ്ടാകുന്നതെന്നുമാണ് റഷ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. പഞ്ചസാര നിര്‍മാതാക്കള്‍ വില കൂട്ടാനായി പൂഴ്ത്തിവയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഉപരോധം റഷ്യയുടെ സാമ്പത്തിക മേഖലയെ ഗുരുതരമായി ബാധിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റഷ്യയിലെ പലപ്രദേശങ്ങളിലും ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ളവയ്ക്ക് കുത്തനെ വില വർധിക്കുകയാണ്. 31 ശതമാനമാണ് പഞ്ചസാരയ്ക്ക് വില വർധന. പല സാധനങ്ങൾക്കും 15–30 ശതമാനമാണ് വിലവർധവുണ്ട്. റൂബിളിന്റെ മൂല്യം ഇടിഞ്ഞതും റഷ്യയെ വലയ്ക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here