ഐപിഎൽ ക്രിക്കറ്റ് ട്വന്‍റി-20യിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം

0

മുംബൈ: ഐപിഎൽ ക്രിക്കറ്റ് ട്വന്‍റി-20യിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. മൂന്ന് വിക്കറ്റിനായിരുന്നു ബംഗളൂരുവിന്‍റെ ജയം. സ്കോർ: കോൽക്കത്ത-128-10, ബംഗളൂരു-132-7

കോ​ൽ​ക്ക​ത്ത ഉ​യ​ർ​ത്തി​യ 129 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം നാ​ല് പ​ന്തു​ക​ൾ ശേ​ഷി​ക്കെ​യാ​ണ് ബം​ഗ​ളൂ​രു മ​റി​ക​ട​ന്ന​ത്. ചെ​റി​യ സ്കോ​ർ പി​ന്തു​ട​ർ​ന്ന ബം​ഗ​ളൂ​രു​വി​നെ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റ് വീ​ഴ്ത്തി കോ​ൽ​ക്ക​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യി​രു​ന്നു.

40 പ​ന്തി​ൽ 28 റ​ണ്‍​സെ​ടു​ത്ത ഷെ​ർ​ഫി​ൻ റാ​ഥ​ർ​ഫോ​ർ​ഡാ​ണ് ബം​ഗ​ളൂ​രു നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ. ഷ​ഹ​ബാ​സ് അ​ഹ​മ്മ​ദ്-27, ഡേ​വി​ഡ് വി​ല്ലി-18, വി​രാ​ട് കോ​ഹ്ലി-12 റ​ണ്‍​സും നേ​ടി.

ഹ​ർ​ഷ​ൽ പ​ട്ടേ​ൽ ആ​റ് പ​ന്തി​ൽ 10 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ദി​നേ​ശ് കാ​ർ​ത്തി​ക് ഏ​ഴ് പ​ന്തി​ൽ 14 റ​ണ്‍​സെ​ടു​ത്ത് ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു.

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത കോ​ൽ​ക്ക​ത്ത 128 റ​ണ്‍​സി​ന് ഓ​ൾ​ഔ​ട്ടാ​കു​ക​യാ​യി​രു​ന്നു. വ​നി​ന്ദു ഹ​സ​രം​ഗ​യു​ടെ നാ​ല് വി​ക്ക​റ്റ് പ്ര​ക​ട​ന​മാ​ണ് കോ​ൽ​ക്ക​ത്ത​യെ ത​ക​ർ​ത്ത​ത്.

25 റ​ണ്‍​സ് നേ​ടി​യ ആ​ന്ദ്രെ റ​സ​ലാ​ണ് കോ​ൽ​ക്ക​ത്ത നി​ര​യി​ൽ ടോ​പ് സ്കോ​റ​ർ. ഉ​മേ​ഷ് യാ​ദ​വ് 18 റ​ണ്‍​സ് നേ​ടി. സാം ​ബി​ല്ലിം​ഗ് (14), ശ്രേ​യ​സ് അ​യ്യ​ർ (13), അ​ജി​ങ്ക്യ ര​ഹാ​നെ (9), വെ​ങ്കി​ടേ​ഷ് അ​യ്യ​ർ (10) എ​ന്നി​വ​ർ​ക്ക് തി​ള​ങ്ങാ​നാ​യി​ല്ല.

ഹ​സ​രം​ഗ​യ്ക്കു പു​റ​മേ ആ​കാ​ശ് ദീ​പും മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. മൂ​ന്ന് വി​ക്ക​റ്റാ​ണ് ആ​കാ​ശ് പി​ഴു​ത​ത്. ഹ​ർ​ഷ​ൽ പ​ട്ടേ​ൽ ര​ണ്ട് വി​ക്ക​റ്റും നേ​ടി.

Leave a Reply