ചൈ​ന​യി​ൽ വീ​ണ്ടും കോ​വി​ഡ് കു​തി​ക്കു​ന്നു; 13 ന​ഗ​ര​ങ്ങ​ളി​ൽ ലോ​ക്ഡൗ​ൺ

0

ബെയ്ജിംഗ്: ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. ചൊവ്വാഴ്ച പുതുതായി 5,280 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാൾ ഇരട്ടിയലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയിരിക്കുന്നത്. ഒമിക്രോൺ വകഭേദമാണ് ചൈനയിൽ ആഞ്ഞടിക്കുന്നത്. ഇതോടെ 13 നഗരങ്ങളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. മറ്റ് പല നഗരങ്ങളും ഭാഗിക ലോക്ഡൗണിലാണ്.

കേ​സു​ക​ൾ വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഹോ​ങ്കോം​ഗ് അ​തി​ർ​ത്തി​യി​ലു​ള്ള ഐ​ടി വ്യ​വ​സാ​യ ന​ഗ​ര​മാ​യ ഷെ​ൻ​സെ​നി​ൽ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. വ്യ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ഫാ​ക്ട​റി​ക​ളും അ​ട​ച്ചു​പൂ​ട്ടി. ബ​സ്, ട്രെ​യി​ൻ ഗ​താ​ഗ​തം നി​ർ​ത്തി​വ​ച്ചു. ന​ഗ​ര​ത്തി​ലെ ഐ​ഫോ​ൺ നി​ർ​മാ​ണ പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി. ഹോ​ങ്കോം​ഗ് അ​തി​ർ​ത്തി അ​ട​ച്ചു.

ന​ഗ​ര​ത്തി​ലെ ഓ​രോ​രു​ത്ത​രും മൂ​ന്ന് വ​ട്ടം പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക​ണം. ഈ ​പ​രി​ശോ​ധ​ന​യ്ക്കു വേ​ണ്ടി മാ​ത്ര​മേ വീ​ട്ടി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങാ​ൻ അ​നു​മ​തി​യു​ള്ളൂ. ഷാം​ഗ്ഹാ​യ്, ചാം​ഗ്ചു​ൻ ന​ഗ​ര​ങ്ങ​ളി​ൽ ഭാ​ഗി​ക ലോ​ക്ഡൗ​ണാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here