പൂ​ര​ക്ക​ളി ക​ലാ​കാ​ര​നെ വി​ല​ക്കി​യി​ട്ടി​ല്ലെ​ന്ന് ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി

0

പ​യ്യ​ന്നൂ​ർ: പൂ​ര​ക്ക​ളി ക​ലാ​കാ​ര​ൻ വി​നോ​ദ് പ​ണി​ക്ക​രെ വി​ല​ക്കി​യി​ട്ടി​ല്ലെ​ന്ന് സോ​മേ​ശ്വ​രി ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി. മ​ക​ന്‍ മു​സ്‌​ലിം പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ ക​ലാ​കാ​ര​നെ വി​ല​ക്കി​യ​താ​യി വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

വീ​ട്ടി​ല്‍​വ​ച്ച് പൂ​ജ ചെ​യ്യാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ആ​ചാ​ര​ലം​ഘ​നം ന​ട​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ആ​ചാ​ര​സ്ഥാ​നീ​യ​ര്‍ വി​നോ​ദി​നെ അ​റി​യി​ച്ചു. എ​ന്നാ​ൽ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​തി​ല്‍ ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്നും ക്ഷേ​ത്രം ഭ​ര​ണ​സ​മി​തി വ്യ​ക്ത​മാ​ക്കി.

പൂ​ര​ക്ക​ളി അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് ജേ​താ​വു​കൂ​ടി​യാ​യ വി​നോ​ദ് പ​ണി​ക്ക​രെ കു​നി​യ​ൻ പ​റ​മ്പ​ത്ത് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പൂ​ര​ക്ക​ളി​യി​ൽ​നി​ന്നാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. മ​രു​മ​ക​ളെ മാ​റ്റി താ​മ​സി​പ്പി​ക്കു​ക​യോ വി​നോ​ദ് താ​മ​സം മാ​റു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു ക്ഷേ​ത്ര ഭ​ര​ണ സ​മി​തി​യു​ടെ നി​ർ​ദേ​ശം. എ​ന്നാ​ൽ ഇ​തി​നു ത​യാ​റാ വാ​തെ വ​ന്ന​തോ​ടെ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ വി​നോ​ദി​നെ നേ​ര​ത്തെ നി​ശ്ച​യി​ച്ച പ​ണി​ക്ക​ര്‍ സ്ഥാ​ന​ത്തു​നി​ന്നും ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. പ​ക​രം മ​റ്റൊ​രു ക​ലാ​കാ ര​നെ നി​യോ​ഗി​ച്ചു.

പ്ര​ദേ​ശ​ത്തെ ക്ഷേ​ത്ര​ങ്ങ​ളി​ൽ പൂ​രോ​ത്സ​വ​ത്തി​നാ​യി നാ​ലും അ​ഞ്ചും വ​ർ​ഷം മു​ൻ​പേ സ​മു​ദാ​യ​ക്കാ​ർ പ​ണി​ക്ക​ന്മാ​രെ നി​ശ്ച​യി​ച്ചു​റ​പ്പി​ക്കു​ന്ന​താ​ണ് പ​തി​വ്. ഇ​ത​നു സ​രി​ച്ച് ക​രി​വെ​ള്ളൂ​ർ സോ​മേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലും കു​നി​യ​ൻ ശ്രീ ​പ​റ​മ്പ​ത്ത് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലും പൂ​രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പൂ​ര ക​ളി​ക്കും മ​റ​ത്ത് ക​ളി​ക്കും നി​ശ്ച​യി​ച്ചി​രു​ന്ന​ത് വി​നോ​ദ് പ​ണി​ക്ക​രെ​യാ​യി​രു​ന്നു.

ഇ​തി​ന് ശേ​ഷ​മാ​ണ് വി​നോ​ദി​ന്‍റെ മ​ക​ൻ മു​സ്‌​ലിം പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് പ​ണി​ക്ക​ർ​ക്ക് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ വി​ല​ക്ക് ഏ​ർ​പ്പെ​ടു ത്തി​യ​ത്. ഇ​ത​ര​മ​ത​ത്തി​ൽ​പെ​ട്ട പെ​ൺ​കു​ട്ടി താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നും ച​ട​ങ്ങു​ക​ൾ​ക്കാ​യി വി​നോ​ദി​നെ കൂ​ട്ടി പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു ക്ഷേ​ത്ര ഭാ​ര വാ​ഹി​ക​ളു​ടെ നി​ല​പാ​ട്.

LEAVE A REPLY

Please enter your comment!
Please enter your name here