നിര്യാതരായി

0

ടി.എം. മാത്യു

പെരുമ്പാവൂർ: വെസ്റ്റ് വെങ്ങോല തേപ്പാല ടി.എം. മാത്യു (88) അന്തരിച്ചു. ശാലേം സ്‌കൂൾ ഹെഡ്മാസ്റ്റർ, മാനേജർ, വെങ്ങോല പഞ്ചായത്തംഗം, വെങ്ങോല സഹകരണ ബാങ്ക് പ്രസിഡന്റ്, മാർ ബഹനാം സഹദാ വലിയ പള്ളി ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ ബേബി മാത്യു, കവളങ്ങാട് പുത്തേത്ത് കുടുംബാംഗം (റിട്ട. അധ്യാപിക ശാലേം സ്‌കൂൾ). മക്കൾ: ബീന, മത്തായിക്കുഞ്ഞ്, ബിനു, ബിന്ദു, ബിൻസി. മരുമക്കൾ: ബോബൻ, റെജി, മേവൽ, ബൈജു. സംസ്‌കാരം ഞായറാഴ്ച 11-ന് വെങ്ങോല മാർ ബഹനാം സഹദാ വലിയ പള്ളി സെമിത്തേരിയിൽ.

മുതിർന്ന പത്രപ്രവർത്തകൻ എസ്. രങ്കമണി

കൊച്ചി: ദീർഘകാലം കൊച്ചിയിൽ ദി ഹിന്ദുവിന്റെ ബ്യൂറോ ചീഫായിരുന്ന എസ്. രങ്കമണി (83) അന്തരിച്ചു. പുണെയിൽ മകളുടെ വസതിയിൽ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. തമിഴ്‌നാട്ടിലെ തക്കലയിൽ ജനിച്ച രങ്കമണി 1965-ൽ തിരുവനന്തപുരത്ത് ഇന്ത്യൻ എക്‌സ്പ്രസിലാണ് പത്രപ്രവർത്തനമാരംഭിച്ചത്. 1971-ൽ കോഴിക്കോട്ട് ദി ഹിന്ദുവിന്റെ ലേഖകനായി. പിന്നീട് കൊച്ചിയിലേക്ക് മാറിയ രങ്കമണി 1998-ൽ ഡെപ്യൂട്ടി എഡിറ്ററായിരിക്കെ ഹിന്ദുവിൽ നിന്ന് വിരമിച്ചു. ഭാര്യ: രാജലക്ഷ്മി. മക്കൾ: സവിത (പുണെ), ശ്രീറാം (യു.എസ്.). സംസ്‌കാരം പിന്നീട്.

ജോണി

മഞ്ഞപ്ര: നടമുറി മൂഞ്ഞേലി ജോണി (64) അന്തരിച്ചു. ഭാര്യ: ആനി, അങ്കമാലി ജോസ്‌പുരം കിഴക്കേടത്ത് കുടുംബാംഗം. മക്കൾ: നിജ, വിശാൽ, വിബിൻ. മരുമക്കൾ: ഷൈജി അടുവാശ്ശേരി, ലക്‌സ്‌ന, ആൻസി. സംസ്കാരം ഞായറാഴ്ച 11-ന് മഞ്ഞപ്ര മാർസ്ലീവ ഫൊറോന ദേവാലയ സെമിത്തേരിയിൽ.

റോസാക്കുട്ടി

നെട്ടൂർ: പടന്നയ്ക്കൽ റോസാക്കുട്ടി (78) അന്തരിച്ചു. ആലുവ അറയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പൈലി വർക്കി. മക്കൾ: ആലീസ്, ആനി, പൗലോസ്, പരേതരായ ലില്ലി, ലിസി. മരുമക്കൾ: മെൽവിൻ, ഐവാൻ, വിജി, ബിജു, സേവ്യർ. സംസ്‌കാരം ഞായറാഴ്ച രാവിലെ 10.30-ന് കോന്തുരുത്തി സെയ്‌ന്റ് ജോൺസ് നെപുംസ്യാനോസ് പള്ളി സെമിത്തേരിയിൽ

കെ.എ. ജോസഫ്

കൊച്ചി: തേവര കണ്ണിശ്ശേരി കെ.എ. ജോസഫ് (67) അന്തരിച്ചു. തേവര സേക്രഡ് ഹാർട്ട് കോളേജ് റിട്ട. അധ്യാപകനാണ്. ഭാര്യ: ലില്ലി. മക്കൾ: പ്രീതി (നഴ്‌സ്, സൗദി അറേബ്യ), പ്രിജു (സേക്രഡ് ഹാർട്ട് കോളേജ് തേവര). മരുമക്കൾ: ഷാജി, ഫെബി. സംസ്‌കാരം പിന്നീട്.

സി.എൻ. കുഞ്ഞൻ

കുറുപ്പംപടി: അശമന്നൂർ ചിറങ്ങര സി.എൻ. കുഞ്ഞൻ (69) അന്തരിച്ചു. ഭാര്യ: സരസു. മക്കൾ: സുരേഷ് (മാതൃഭൂമി, നെടുങ്ങപ്ര ഏജന്റ്), സുബീഷ്.

മറിയാമ്മ മാത്യു

നെടുങ്ങപ്ര: പുന്നയം കവലയിൽ കാഞ്ഞരത്തുംകുടി വീട്ടിൽ റിട്ട. അധ്യാപിക മറിയാമ്മ മാത്യു (73) അന്തരിച്ചു. ഭർത്താവ്: കെ.സി. മാത്യു (റിട്ട. അധ്യാപകൻ), മക്കൾ: സ്മിത മാത്യു, സ്മിനു മാത്യു. മരുമക്കൾ: സാബു, റീനു. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് നെടുങ്ങപ്ര സെയ്‌ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

വേലായുധൻ

വെണ്ണിക്കുളം: മുരിയമംഗലം മാടാലി പുത്തൻപുര കെ.എസ്. വേലായുധൻ (84) അന്തരിച്ചു. ഭാര്യ: കൊച്ചുകുട്ടി. മക്കൾ: രമേശൻ, സുരേഷ്, സജീവൻ, സിന്ധു, ബിന്ദു, സുനിൽ, ഷൈനി. മരുമക്കൾ: സുനിത, രമ, യമുന, സുമോദ്, സുനിൽ, സുരഭി, അനീഷ്.

എ.കെ. രാജീവ്

അങ്കമാലി: കല്ലുപാലം ആനാമ്പലത്ത് കൃഷ്ണന്റെ മകൻ എ.കെ. രാജീവ് (45) അന്തരിച്ചു. ഭാര്യ: രാജി. മക്കൾ: അപർണ, അഭിരാമി. കറുകുറ്റി മാമ്പ്ര തറവാട് വസതിയിലെ ചടങ്ങുകൾക്കു ശേഷം സംസ്‍കാരം ഞായറാഴ്ച രാവിലെ 10-ന് കിടങ്ങൂർ എസ്.എൻ.ഡി.പി. ശാന്തി നിലയത്തിൽ.

കാറിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

പെരുമ്പാവൂർ: കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ ഓട്ടോ ഡ്രൈവർ മരിച്ചു. ഐരാപുരം ചിറങ്ങര പുത്തൻപുരയിൽ ആർ. സന്തോഷ് കുമാറാണ് (54) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് കീഴില്ലം ഷാപ്പുംപടിയിലാണ് അപകടം. കീഴില്ലത്ത് അമ്പലത്തിൽപോയി മടങ്ങവെയാണ് അപകടം. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: രജിത. മക്കൾ: ഹരീഷ് എസ്. കുമാർ, അഭിരാമി എസ്. കുമാർ. സംസ്കാരം ഞായറാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.

എം.കെ. കൃഷ്ണകുമാരി

നെടുമ്പാശ്ശേരി: അത്താണി ഐശ്വര്യ നഗറിൽ കൃഷ്ണാ നിവാസിൽ എം.കെ. കൃഷ്ണകുമാരി (75) അന്തരിച്ചു. ഭർത്താവ്: കെ.ആർ. പുരുഷോത്തമൻ (റിട്ട. ക്രോപ്ടൺഗ്രീവ്സ് ജീവനക്കാരൻ, സി.പി.എം. അത്താണി വെസ്റ്റ് ബ്രാഞ്ച് അംഗം). മക്കൾ: ഷിബിൻ, ഷിറിൻ, ഷിജിൻ. മരുമക്കൾ: സുനിത, കാവ്യ.

സുലോചന

പറവൂർ: കുഞ്ഞിത്തൈ പുത്തൻവീട്ടിൽ സുലോചന (90) അന്തരിച്ചു. ഭർത്താവ്: പരേതനായ സുധാകരൻ. മക്കൾ: രാജു, സുമ. മരുമക്കൾ: ഗിരിസുധ, പ്രഭാകരൻ. സംസ്കാരം ഞായറാഴ്ച രാവിലെ വീട്ടുവളപ്പിൽ.

കെ.പി. ബീവിക്കുഞ്ഞ്

മഞ്ഞുമ്മൽ: പള്ളിക്കര വീട്ടിൽ കെ.പി. ബീവിക്കുഞ്ഞ് (93) അന്തരിച്ചു. ഭർത്താവ്: പരേതനായ പി.കെ. അഹമ്മദ്. മക്കൾ: പരേതനായ മജീദ് (റിട്ട. എച്ച്.ഐ.എൽ.), സുഹറ, സുലൈഖ, മൈമൂന ബീവി (റിട്ട. മാനേജർ, അഗ്രികൾച്ചറൽ ഡെവലപ്പ്‌മെന്റ് ബാങ്ക്), അബ്ദുൾ അസീസ് (ഫെഡോ മുൻ എൻജിനീയർ), സൈഫുദ്ദീൻ (മുൻ ഹിൻഡാൽ ജീവനക്കാരൻ), ഷംസുദ്ദീൻ (രജിസ്ട്രാർ, കേരള റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യൂണൽ), അഷറഫ് (തഹസിൽദാർ, നെടുമ്പാശ്ശേരി), സീനത്ത്. മരുമക്കൾ: സെൽബത്ത്, ബക്കർ, ഹംസ, അബ്ദുൾറഹ്മാൻ, സാബിറ, റംല, സമീറ, നിസമോൾ, സലിം.

മാനുവൽ ആന്റണി

കൊല്ലം: തോപ്പിൽ മാനുവൽ ആന്റണി (81) അന്തരിച്ചു. ഭാര്യ: ജയിൻ. മക്കൾ: ഫിലോമിന (പില്ലി), ജോഷി, ഗ്ലാൻ, മരുമക്കൾ: ബാബു കാളിപ്പറമ്പിൽ, സോഫി, ബെറ്റ്സി. സംസ്കാരം ഞായറാഴ്ച രാവിലെ 11-ന് ശക്തികുളങ്ങര സെയ്ന്റ് ജോൺ ഡി ബ്രിട്ടോ പള്ളി സെമിത്തേരിയിൽ.

അച്ചാമ്മ കുര്യാക്കോ

കോലഞ്ചേരി: ചെമ്മനാട് ഇളംപിള്ളിൽ അച്ചാമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ കുര്യാക്കോ. മക്കൾ: യോഹന്നാൻ, ലിസി, ലീലാമ്മ. മരുമക്കൾ: ബീന, ജോയി, സാബു. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12-ന് കുറിഞ്ഞി സെയിൻറ്് പീറ്റേഴ്സ് ആൻഡ് സെയിൻറ്് പോൾസ് സുറിയാനി പള്ളി സെമിത്തേരിയിൽ.

തോമസ് കെ. ജോർജ്

പെരുമ്പാവൂർ: വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയംഗം കൊച്ചുപുരയ്ക്കൽക്കടവ് കണ്ടത്തിൽ വീട്ടിൽ തോമസ് കെ. ജോർജ് (67) അന്തരിച്ചു. ജില്ലാ ഭൂസമര സമിതി അംഗം, ലയൺ മാസിക പത്രാധിപർ, വിവരാവകാശ പ്രവർത്തകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: അല്ലപ്ര തോന്നയ്ക്കൽ കുടുംബാംഗം ഷീബ. മക്കൾ: അബ്രഹാം ജോർജ് (ഫ്രാൻസ്), തുഷാര (കാനഡ). മരുമകൻ: ബേസിൽ (കാനഡ).

സി.വി. രാധാകൃഷ്ണൻ

തൃക്കാക്കര: പടിഞ്ഞാറെ ചേലപ്പുറത്ത് വീട്ടിൽ സി.വി. രാധാകൃഷ്ണൻ (67) അന്തരിച്ചു. ഭാര്യ: വിലാസിനി ദേവി. മക്കൾ: രഞ്ജിത് കുമാർ, ശ്രീജിത്ത് കുമാർ. മരുമക്കൾ: റോഷ്‌നി, രേവതി.

അഞ്ജന

കൊച്ചി: ഗാന്ധിനഗർ സലീംരാജൻ റോഡിൽ മുരിയംകുളം വീട്ടിൽ ഇ.എൻ.ആർ.ഡബ്ല്യു.എ. 30-ൽ എം.ആർ. സാജുവിന്റെയും അമ്പിളി സാജുവിന്റെയും (ഇ.എൻ.ആർ.ഡബ്ലു.എ. ട്രഷറർ) മകൾ അഞ്ജന എം.എസ്. (15) അന്തരിച്ചു. കാരണക്കോടം സെയ്ന്റ് ജൂഡ്സ്‌ സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിനിയാണ്. സഹോദരൻ: അജയ് എം.എസ്. സംസ്കാരം ഞായറാഴ്ച 10.30-ന് രവിപുരം ശ്മശാനത്തിൽ.

ഗിരിജാ കുറുപ്പ്

ആലുവ: തോട്ടയ്ക്കാട്ടുകരയിൽ രാജ് ഗ്രീൻ ലീഫ് അപ്പാർട്ട്മെൻറിൽ ഗിരിജാ കുറുപ്പ് (74) അന്തരിച്ചു. ഭർത്താവ്: റിട്ട. എയർ വൈസ് മാർഷൽ കെ.ബി. കുറുപ്പ്. മക്കൾ: രമേശ് കുറുപ്പ്, വിജയ് കുറുപ്പ് (ഇരുവരും അമേരിക്ക). മരുമക്കൾ: രീതിക കുറുപ്പ്, അനുപമ കുറുപ്പ്.

കുര്യാക്കോസ്‌

മൂവാറ്റുപുഴ: വാഴക്കുളം മെതിപ്പാറ വീട്ടിൽ കുര്യാക്കോസ് (ജോയി -71) ഷിക്കാഗോയിൽ അന്തരിച്ചു. ഭാര്യ: മേരി റാത്തപ്പിള്ളി (കല്ലൂർക്കാട്). മക്കൾ: ജോമി (യു.എസ്.എ.), ജാസ്മിൻ (യു.എസ്.എ.) മരുമക്കൾ: ജെസ്ലിൻ (യു.എസ്.എ.), ജെഫി (യു.എസ്.എ.). സംസ്കാരം തിങ്കളാഴ്ച 10-ന് സെയ്ന്റ് തോമസ് സിറോ മലബാർ കത്തീഡ്രൽ (ഷിക്കാഗോ).

ഡി.എ. പുരുഷോത്തമൻ ആചാര്യ

ആലുവ: ശാസ്ത്രാ ലെയ്നിൽ ആചാര്യവീട്ടിൽ ഡി.എ. പുരുഷോത്തമൻ ആചാര്യ (80) അന്തരിച്ചു. (റിട്ട. കെ.എസ്.ആർ.ടി.സി.). ഭാര്യ: വിമല. മകൻ: പ്രവീൺ.

ശാരദ

പെരുമ്പാവൂർ: നോർത്ത് മഴുവന്നൂർ കുളങ്ങരാട്ടേൽ വീട്ടിൽ ശാരദ (77) അന്തരിച്ചു. ഭർത്താവ്: വിശ്വനാഥൻ നായർ. മക്കൾ: കൃഷ്ണകുമാർ, ഉമാദേവി, ഹേമലത. മരുമക്കൾ: വിജയലക്ഷ്മി, ഗോപകുമാർ, സജീവ കുമാർ.

ശിവരാജൻ

മലയാറ്റൂർ: ഇല്ലിത്തോട് പണ്ടാലവീട്ടിൽ ശിവരാജൻ (84) അന്തരിച്ചു. ഭാര്യ: കൊമ്പനാട് നിരവത്തുപറമ്പിൽ സരോജിനി. മക്കൾ: സാബു (ട്രഷറി ജീവനക്കാരൻ, അന്നമനട), സാജു, സന്തോഷ്. മരുമക്കൾ: ഹേമ (അധ്യാപിക, അനിത വിദ്യാലയം, താന്നിപ്പുഴ), ഡാലി, ജിത.

ബൈജു

പിറവം: കളമ്പൂർ ചമ്പൻകുഴിയിൽ സുകുമാരന്റെ മകൻ ബൈജു (44) അന്തരിച്ചു. പിറവത്തെ കൊടിയന്തടത്തിൽ മൊത്തവ്യാപാര സ്ഥാപനമുടമയായിരുന്നു. അമ്മ: സുശീല. ഭാര്യ: തലയോലപ്പറമ്പ് ചുങ്കം മറവൻതുരുത്ത് പുരന്തറയിൽ കുടുംബാംഗം വിജി. മക്കൾ: ബിസ്മയ, അനന്യ. സംസ്കാരം പിന്നീട്.

വേലായുധൻ

അങ്കമാലി: തുറവൂർ കാഞ്ഞിലക്കാടൻ വീട്ടിൽ വേലായുധൻ (77) അന്തരിച്ചു. ഭാര്യ: വിലാസിനി. മക്കൾ: സുരേഷ്, മിനി, സിന്ധു, വിനോജ്, വിനീത. മരുമക്കൾ: സവിത, ധന്യ, ചന്ദ്രൻ, അനിൽ, സജീവ്. സംസ്കാരം ഞായറാഴ്ച 10-ന് കിടങ്ങൂർ എസ്.എൻ.ഡി.പി. ശ്മശാനത്തിൽ.

ത്രേസ്യാമ്മ

മുണ്ടങ്ങാമറ്റം: കിടങ്ങേൻ വീട്ടിൽ ത്രേസ്യാമ്മ (81) അന്തരിച്ചു. ഭർത്താവ്: പാപ്പു. മക്കൾ: ലിസി, പരേതയായ ജാൻസി, ഷൈജു (സ്വാഗത് പ്രിന്റേഴ്‌സ് നീലീശ്വരം), ഷിജു, ബിനു (യു.കെ.). മരുമക്കൾ: പരേതനായ മോനിച്ചൻ മുളങ്കുഴി, ഷീജ കൊറ്റമം, സീന കളത്തിപ്പറമ്പിൽ, റെനി ഗോപുരുത്തിങ്കൽ അങ്കമാലി (നഴ്‌സ്, യു.കെ.). സംസ്‌കാരം ഞായറാഴ്ച വൈകീട്ട് 4.30-ന് നടുവട്ടം സെയ്ന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.

പി.പി. സൈനബ

ശ്രീമൂലനഗരം: തുറവുങ്കര പെരിങ്ങാട്ടുവീട്ടിൽ പി.പി. സൈനബ (82) അന്തരിച്ചു. ഭർത്താവ്: പരേതനായ പി.കെ. അലിയാർ. തുറവുങ്കര പള്ളത്തുകടവിൽ കുടുംബാംഗമാണ്. മക്കൾ: ഐഷാബീവി, സാഹിദ, മുഹമ്മദ് അഷറഫ്, ഫാത്തിമ, സിദ്ദിഖ്. മരുമക്കൾ: അലി (റിട്ട. ആലുവ അർബൻ ബാങ്ക്), ഷെരീഫ്, കുഞ്ഞുമോൻ (സൗദി), സജിന, ആരിഫ.

മരിച്ച നിലയിൽ കണ്ടെത്തി

ആലുവ: കുന്നുംപുറം പയ്യപ്പിള്ളി ജിയോ ഫ്രാൻസിസിനെ (41) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രിയാണ് ബന്ധുക്കൾ വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ചയ്ക്കു മുൻപാണ് ജിയോ ഫ്രാൻസിസിനെ വീടിന് പുറത്തു കണ്ടത്. പോലീസെത്തി നടപടികൾ സ്വീകരിച്ചു.

ശോശാമ്മ

പോത്താനിക്കാട്: പുളിന്താനം കുറവക്കാട്ട് ശോശാമ്മ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: പരേതനായ മത്തായി, ജോസ്, കുര്യാക്കോസ്. മരുമക്കൾ: ലീല വെട്ടിക്കൽ മംഗലംഡാം, ലില്ലി മഠത്തിപ്പറമ്പിൽ തിരുവാങ്കുളം, മോളി കൂത്തമറ്റത്തിൽ മച്ചിപ്ലാവ്. സംസ്കാരം ഞായറാഴ്ച 2-ന് പുളിന്താനം സെയ്ൻറ് ജോൺസ് ബസ്ഫാഗെ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

ഇബ്രാഹിംകുട്ടി

ചേരാനല്ലൂർ: മംഗലശ്ശേരിവീട്ടിൽ പരേതനായ അബ്ദുൽ റഹ്മാന്റെ മകൻ ഇബ്രാഹിംകുട്ടി (54) അന്തരിച്ചു. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് ഇർഫാൻ, ഷമീമ തസ്നിം. ഖബറടക്കം ഞായറാഴ്ച രാവിലെ 9.30-ന് ചേരാനല്ലൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

LEAVE A REPLY

Please enter your comment!
Please enter your name here