മലപ്പുറം കൊണ്ടോട്ടിയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

0

മലപ്പുറം കൊണ്ടോട്ടി കിഴിശേരിയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ ആണ് മരിച്ചത്. പന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിലാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി പത്ത് മണിക്കാണ് അപകടമുണ്ടായത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഷംനാദിന് (17) പരിക്കേറ്റു.

സിനാനെ കിഴിശേരിയിൽ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here