കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ അന്തരിച്ചു

0

കോഴിക്കോട് : മാതൃഭൂമി ദിനപത്രത്തിലെ ‘എക്‌സിക്കുട്ടന്‍’ കാര്‍ട്ടൂണ്‍ പംക്തിയിലൂടെ പ്രസിദ്ധനായ കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ (59) അന്തരിച്ചു. മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസില്‍ പരസ്യ വിഭാഗം സെക്ഷന്‍ ഓഫീസറായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അന്ത്യം.

അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ രജീന്ദ്രന് ലഭിച്ചിട്ടുണ്ട്.
രണ്ട് മാസം മുന്‍പ് ഈജിപ്തിലെ അല്‍അസര്‍ ഫോറം സംഘടിപ്പിച്ച രണ്ടാമത് അന്താരാഷ്ട്ര കാര്‍ട്ടൂണ്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയിരുന്നു. 2022ലും 2023ലും റൊമാനിയ, ബ്രസീല്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന അന്താരാഷ്ട്ര കാര്‍ട്ടൂണ്‍ മത്സരങ്ങളിലും പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here