ഹോട്ടലിലെ ദോശയ്ക്കൊപ്പം നൽകിയ സാമ്പാറിന് വില 100 രൂപ

0

നെടുങ്കണ്ടം: ഹോട്ടലിലെ ദോശയ്ക്കൊപ്പം നൽകിയ സാമ്പാറിന് വില 100 രൂപ. ഇത് ചോദ്യംചെയ്ത വിനോദസഞ്ചാരികളെ ഉടമ ഹോട്ടലിനുള്ളിൽ പൂട്ടിയിട്ടു.

കഴിഞ്ഞ ദിവസം രാമക്കൽമെട്ടിൽ വിനോദസഞ്ചാരത്തിനെത്തിയ കോട്ടയത്തുനിന്നുള്ള സംഘവും കൊമ്പംമുക്കിലെ ഹോട്ടൽ ഉടമയും തമ്മിലാണ് ഇതേച്ചൊല്ലി വാക്കേറ്റമുണ്ടായത്. കോട്ടയത്തുനിന്നുള്ള ആറുപേർ കൊമ്പംമുക്കിലുള്ള ഹോട്ടലിൽ മുറിയെടുത്തു. ശനിയാഴ്ച പ്രഭാതഭക്ഷണം കഴിച്ചു. അപ്പോഴാണ് ദോശയ്ക്ക് മിനിമം വിലയും ഒപ്പം നൽകിയ സമ്പാറിന് ഒരാൾക്ക് നൂറ് രൂപയും ഈടാക്കാൻ ബില്ല് നൽകിയത്.

ഇത് വിനോദസഞ്ചാരികൾ ചോദ്യംചെയ്തതോടെ വാക്കേറ്റമായി. വിനോദസഞ്ചാരികളിൽ ഒരാൾ തർക്കം വീഡിയോയിൽ പകർത്തി. അപ്പോഴാണ് ഉടമ സഞ്ചാരികളെ മുറിക്കുള്ളിൽ പൂട്ടിയിട്ടത്. വിവരം അറിഞ്ഞ് നെടുങ്കണ്ടം പോലീസെത്തി ഇരുകൂട്ടരുമായി ചർച്ച നടത്തി വിഷയം പരിഹരിച്ചു. ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ്‌ അസോസിയേഷൻ, ഹോംസ്റ്റേ റിസോർട്ട് അസോസിയേഷൻ ഭാരവാഹികളും സ്ഥലത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here