നിര്യാതരായി

0

കോലഞ്ചേരി: പട്ടിമറ്റം മേച്ചങ്കര അമ്മിണി യോഹന്നാൻ (97) അന്തരിച്ചു. കോലഞ്ചേരി വാലയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എം.എ. യോഹന്നാൻ. മക്കൾ: മേരി വർഗീസ് (ബഹ്‌റൈൻ), വത്സ ജോർജ്, പരേതയായ ലിസി, പരേതനായ ബാബു മേച്ചങ്കര. മരുമക്കൾ: വർഗീസ് ചിറ്റേക്കാട്ട് (ബഹ്‌റൈൻ), ജോർജ് ചാത്തൻകുഴിയിൽ, ജോർജ് വട്ടപ്പറമ്പിൽ, പാലാൽ കളപ്പാട്ടിൽ ഷിബി. സംസ്‌കാരം ചൊവ്വാഴ്ച 10-ന് വലമ്പൂർ സെയ്‌ന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ.

പ്രേമ മേനോൻ

കലൂർ: പോണോത്ത് റോഡ്‌ ശ്രീപത്മനാഭയിൽ കേരള സത്യസായിസേവാ സംഘടനയുടെ സീനിയർ ബാലവികാസ് ഗുരുവായ പ്രേമ മേനോൻ (89) അന്തരിച്ചു. ഭർത്താവ്‌: പരേതനായ കെ.എസ്. മേനോൻ. മക്കൾ: സി.പി. മുരളീധരൻ (റിട്ട. മാനേജർ, ലീല ഗാർമെന്റ്സ്), സുഭദ്ര ഭാസ്കർ (റിട്ട. പ്രിൻസിപ്പൽ, സായി വിദ്യാവിഹാർ, ആലുവ). മരുമക്കൾ: രാജലക്ഷ്മി, എ.ആർ. ഭാസ്കരൻ (മറൈൻ എൻജിനീയർ).

കെ.എ. കാർത്തികേയൻ

കടവന്ത്ര: ചിലവന്നൂർ കുളങ്ങരത്തറ കെ.എ. കാർത്തികേയൻ (56) അന്തരിച്ചു. ഭാര്യ: സുനിത കാർത്തികേയൻ. മക്കൾ: അഭിജിത്ത് കെ.കെ., ഗീതു കെ.കെ.

നബീസ

കരുമാല്ലൂർ: കിഴക്കേ വെളിയത്തുനാട് മില്ലുപടി കരായിക്കൂടാത്ത് നബീസ (74) അന്തരിച്ചു. എടവനക്കാട് കുരുടൻപറബ് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എം.എം. മുഹമ്മദ്. മക്കൾ: കെ.എം. സക്കീർ ഹുസൈൻ (കരുമാല്ലൂർ ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം), കെ.എം. സലീം (ബിസിനസ്), കെ.എം. ജാഫർ (മുസ് ലിം ലീഗ് കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്), കെ.എം. നിസാർ (ബിസിനസ്). മരുമക്കൾ: സൗദത്ത്, സാജിത, റാഹില, റമീന.

പി.ഐ. ബാബു

കലൂർ: കുവൈത്ത് എയർവേസ് മുൻ ഉദ്യോഗസ്ഥൻ കുന്നംകുളം പുലിക്കോട്ടിൽ പി.ഐ. ബാബു (80) അന്തരിച്ചു. ഭാര്യ: പരേതയായ പുലിക്കോട്ടിൽ കൊച്ചന്ന ബാബു. മകൻ: രാജീവ്‌ പി. ബാബു (ദുബായ്). മരുമകൾ: സുമി രാജീവ്‌, തൃശ്ശൂർ കിഴക്കൂടൻ കുടുംബാംഗം. സംസ്കാരം ചൊവ്വാഴ്ച 10-ന്‌ പാലാരിവട്ടം സെയ്‌ന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ ശുശ്രുഷയ്ക്ക് ശേഷം ഏലൂർ സെമിത്തേരിയിൽ.

എം.എക്‌സ്. ജോർജ്

പറവൂർ: ചേന്ദമംഗലം തെക്കുംപുറം മഴുവഞ്ചേരി എം.എക്‌സ്. ജോർജ് (സജി-44) അന്തരിച്ചു. ഭാര്യ: ജിഷ. മക്കൾ: ആൽവിന, ഇവാനിയ, ഹൈവിൻ. സംസ്‌കാരം ചൊവ്വാഴ്ച 9.30-ന് ചേന്ദമംഗലം മാർസ്ലീവാ പള്ളി സെമിത്തേരിയിൽ.

നാരായണൻകുട്ടി കർത്ത

കരുമാല്ലൂർ: തട്ടാംപടി പുറപ്പിള്ളിക്കാവ് കൃഷ്ണവിഹാറിൽ (ആളേത്ത്) നാരായണൻകുട്ടി കർത്ത (90-റിട്ട. അധ്യാപകൻ എസ്.എം.എച്ച്.എസ്. ചെറായി, വിദ്യാധിരാജ ആലുവ, ഇൻഫന്റ് ജീസസ് പറവൂർ, എച്ച്.ഐ. സ്‌കൂൾ പറവൂർ) അന്തരിച്ചു. ഭാര്യ: അംബികാമ്മ (റിട്ട. എച്ച്.എം. ആലങ്ങാട് കെ.ഇ.എം.എച്ച്.എസ്). മക്കൾ: ശൈലജ, വിനോദ്. മരുമക്കൾ: വിജയൻ, അമ്പിളി.

ജോൺ ബിജോയി

മൂലമ്പിള്ളി: പള്ളി പെരുന്നാളിനുപോയി മടങ്ങി, മൂലമ്പിള്ളി പുഴയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി. മൂലമ്പിള്ളി തിട്ടയിൽ വീട്ടിൽ സ്റ്റാൻലിയുടെ ജോൺ ബിജോയി (36) യുടെ മൃതദേഹമാണ് മുളവുകാട് പോലീസ് സ്‌റ്റേഷന് സമീപമുള്ള കായലിൽ പൊങ്ങിയത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് മൃതദേഹം കണ്ടുകിട്ടിയത്. വെള്ളിയാഴ്ച രാത്രി 10.45-ഓടെയാണ് മൂലമ്പിള്ളി പാലത്തിന് താഴെയുള്ള പുഴയിൽ ജോൺ ബിജോയി കുളിക്കാനിറങ്ങിയത്. മുങ്ങൽ വിദഗ്ധരും നാട്ടുകാരും പോലീസും ചേർന്ന് ഏറെനേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അവിവാഹിതനാണ്. ഡ്രൈവർ കം കാറ്ററിങ് ജീവനക്കാരനാണ്. അമ്മ ഫിലോമിന. സഹോദരൻ: പോൾസൺ.

അന്നമ്മ

അങ്കമാലി: കരിക്കണ്ണൻചിറ (എ.സി.എൻ.-6) വീട്ടിൽ അന്നമ്മ (81) അന്തരിച്ചു. തിരുവല്ല തകിടിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.എം.വർഗീസ്. മക്കൾ: ഡോ. സനൽ വർഗീസ് (എറണാകുളം മെഡിക്കൽ സെന്റർ), ജയ. മരുമക്കൾ: ഡോ. സ്മിതി ജോർജ്, നിവാസ് (എൻജിനീയർ ദുബായ്). സംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് അങ്കമാലി സെയ്ന്റ് ജോർജ് ബസലിക്ക സെമിത്തേരിയിൽ.

മറിയക്കുട്ടി ജോർജ്

മൂവാറ്റുപുഴ: വാളകം പള്ളത്ത് മറിയക്കുട്ടി ജോർജ് (79) അന്തരിച്ചു. നെല്ലാട് വെള്ളാപാറ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോർജ്. മക്കൾ: ജോസ്, ലിസി, മിനി, പരേതനായ ജോയി. മരുമക്കൾ: ഗ്രീറ്റി (വേങ്ങൂർ പന്തിലിക്കുടി), ഷിനി (പോത്താനിക്കാട് പടിഞ്ഞാറ്റിൻ പുത്തൻപുരയിൽ), ജോയി (കിഴിമുറി പനിച്ചിയിൽ), കുര്യാക്കോസ് (വായ്ക്കര അറയ്ക്കൽ). സംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് കുന്നയ്ക്കാൽ സെയ്ന്റ് ജോർജ് യാക്കോബായ വലിയപള്ളി സെമിത്തേരിയിൽ.

ഖദീജ

മൂവാറ്റുപുഴ: മുളവൂർ തായ്ക്കാട്ട് ഖദീജ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ ഹമീദ്. മക്കൾ: സി.എച്ച്. കോയാൻ, അബ്ബാസ്, ഖദീജ, ചെരുവാമ്മ, അംസി, പരേതരായ കുഞ്ഞുമുഹമ്മദ്, അലി. മരുമക്കൾ: ഖദീജ ബീവി, റജി അലി, റജി അബ്ബാസ്, കുഞ്ഞുമുഹമ്മദ്, ഹസൈനാർ, അസീസ്, പരേതയായ മീരാവുമ്മ.

ബീവിക്കുഞ്ഞ്

കലൂർ: ദേശാഭിമാനി റോഡ് അമ്മു സാഹിബ് ലൈനിൽ മഠത്തിപ്പറമ്പിൽ ബീവിക്കുഞ്ഞ് (71) അന്തരിച്ചു. ഭർത്താവ്‌: പരേതനായ യൂസഫ് ഹാജി. കളമശ്ശേരി മണക്കാടൻ കുടുംബാംഗമാണ്. മക്കൾ: റഫീഖ് (പ്രസിഡന്റ് ഷറഫുൽ ഇസ്ലാം മദ്രസ), സിറാജ്, സമീർ (സീയ്യം സിൽക്ക്, കലൂർ), സഹീറ, സജീന. മരുമക്കൾ: നസീമ, സെമിത, ഫാത്തിമ, അസീബ്, സിയാദ്.

എം.വി. വിശ്വനാഥൻ നായർ

മണിമല: ആലപ്ര ഗോപാലവിലാസത്തിൽ ചേനപ്പാടി മറ്റക്കാട്ട് കുടുംബാംഗം എം.വി. വിശ്വനാഥൻ നായർ (അപ്പുക്കുട്ടൻ-83, റിട്ട. ഡിവിഷണൽ ട്രാഫിക് ഇൻസ്പെക്ടർ, സതേൺ റെയിൽവേ മധുര ഡിവിഷൻ) അന്തരിച്ചു. ഭാര്യ: തിരുവല്ല പാലയ്ക്കൽ കുടുംബാംഗം ജി. രാജലക്ഷ്മി അമ്മ (റിട്ട. അധ്യാപിക, സെയ്ന്റ് ജോർജ് എച്ച്.എസ്. ചുങ്കപ്പാറ). മക്കൾ: മഞ്ജു വി. നാഥ് (അധ്യാപിക, മലപ്പുറം പുളിക്കൽ എ.എം.എം.എച്ച്.എസ്), രഞ്ജു വി. നാഥ് (റിജണൽ മാനേജർ, വെയർഹൗസിങ് കോർപ്പറേഷൻ, വടക്കാഞ്ചേരി), ഇന്ദുകല വിശ്വനാഥ് (ചാർട്ടേഡ് അക്കൗണ്ടന്റ്, തിരുവനന്തപുരം).മരുമക്കൾ: വി.ആർ. അജയകുമാർ (പ്രധാനാധ്യാപകൻ, മലപ്പുറം പുളിക്കൽ എ.എം.എം.എച്ച്.എസ്.), എൻ. ശ്രീനാഥ് (ജനറൽ മാനേജർ, ആദിശങ്കര ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, കാലടി), പൂഞ്ഞാർ പുതിയറയ്ക്കൽ വീട്ടിൽ ആർ. അനൂപ് കുമാർ (ചാർട്ടേഡ് അക്കൗണ്ടന്റ്, തിരുവനന്തപുരം).

ശിവദാസൻ

പറവൂർ: മൂത്തകുന്നം തറയിൽകവല മാസംപടന്നവീട്ടിൽ ശിവദാസൻ (90-റിട്ട. ട്രഷറി സ്റ്റാംപ് എക്‌സാമിനർ) അന്തരിച്ചു. ഭാര്യ: പരേതയായ മഹിളാമണി. മക്കൾ: ലളിതാംബിക (കളക്ഷൻ ഏജന്റ്, കെ.എസ്.എഫ്.ഇ.), വാണി (അധ്യാപിക, ഐ.ടി.ഐ. മൂത്തകുന്നം), ഷോണി (അധ്യാപിക, ആലുവ). മരുമക്കൾ: ലാലാജി, തൃതിലാൽ, സജിൻ. സംസ്‌കാരം ചൊവ്വാഴ്ച 11-ന് വീട്ടുവളപ്പിൽ.

സച്ചിദാനന്ദൻ

പള്ളുരുത്തി: പള്ളുരുത്തി വെളിയിൽ മേപ്പാരത്ത് വീട്ടിൽ സച്ചിദാനന്ദൻ (75) അന്തരിച്ചു. റിട്ട. കൊച്ചിൻ പോർട്ട് ജീവനക്കാരനായിരുന്നു. ഭാര്യ: രാജേശ്വരി (റിട്ട. എം.ഇ.എസ്. നേവൽ ബേസ്). മകൾ: അനുജ.

രാധാകൃഷ്ണൻ

പെരുമ്പിള്ളി: തെക്കുംതേയത്ത് രാധാകൃഷ്ണൻ (80) നവിമുംബൈയിൽ അന്തരിച്ചു. ഭാര്യ: പരേതയായ ഹേമലത. മകൾ: ഡോ. അമൃത (യു.എസ്.എ.). മരുമകൻ: ഡോ. അങ്കുർ (യു.എസ്.എ.).

കൊച്ചാമിനുമ്മ

ചെറായി: റിട്ട. പ്രധാനാധ്യാപിക എടവനക്കാട് കുരുടംപറമ്പിൽ കൊച്ചാമിനുമ്മ (75) അന്തരിച്ചു. ഭർത്താവ്: പറവൂർ ഇറക്കത്ത് ഇ.എ. അബ്ദു (റിട്ട. എച്ച്.എം.ടി., കളമശ്ശേരി). മക്കൾ: ഇ.എ. റിയാസ് (അസി. എക്സിക്യുട്ടീവ് എൻജിനീയർ, കെ.എസ്.ഇ.ബി. കണ്ണൂർ), ഡോ. ഇ.എ. ജാസ്മിൻ (പ്രൊഫസർ ഗവ. എൻജിനീയറിങ് കോളേജ്, തൃശ്ശൂർ).മരുമക്കൾ: പി.എ. സിമി. (അസി. പ്രൊഫസർ, എം.ഇ.എസ്. ട്രെയിനിങ് കോളേജ്, എടത്തല), കെ.എ. നൗഷാദ് (റിട്ട. സൂപ്രണ്ട്, കെ.എസ്.ഇ.ബി.). ഖബറടക്കം ചൊവ്വാഴ്ച 9.30-ന് നായരമ്പലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

മുഹമ്മദ്

ഏലൂർ: ഏലൂർ കിഴക്കുംഭാഗം കണ്ണങ്കേരിവീട്ടിൽ മുഹമ്മദ് (79) അന്തരിച്ചു. ഫാക്ട് റിട്ടയേഡ് ജീവനക്കാരനാണ്. ഭാര്യ: സുഹറ. മക്കൾ: ഷമീർ, ഗഫൂർ, ലത്തീഫ്. മരുമക്കൾ: ഷാഹിദ, സിമി, റസീന. ഖബറടക്കം ചൊവ്വാഴ്ച 11-ന് പുത്തലം ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.

മറിയാമ്മ

നെടുമ്പാശ്ശേരി: മേയ്ക്കാട് കാവാട്ടുപറവട്ടിൽ മറിയാമ്മ (89) അന്തരിച്ചു. ഭർത്താവ്: വറിയത്. മക്കൾ: രാജു വർഗീസ്, എബി, സാറാക്കുട്ടി, സ്മിത. മരുമക്കൾ: സൂസി, സുജ, ജോണി, ബാബു. സംസ്കാരം ചൊവ്വാഴ്ച 10-ന്‌ മേയ്ക്കാട് സെയ്ന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

എ.എസ്. മധുമതി

തൃപ്പൂണിത്തുറ: എം. റോസ് അപാർട്മെന്റ് ബി 4-ൽ എ.എസ്. മധുമതി (60) അന്തരിച്ചു. റിട്ട. എം.ജി. സർവകലാശാല ജീവനക്കാരിയാണ്. ഭർത്താവ്: പരേതനായ വെങ്കിടാദ്രി.

ഹമീദ്

ഇടപ്പള്ളി: കരിയപ്പിള്ളിവീട്ടിൽ ഹമീദ് (86 റിട്ട. പോസ്റ്റ്മാൻ ) അന്തരിച്ചു. ഭാര്യ: പരേതയായ ആയിഷ. മക്കൾ: മുഹമ്മദ് ഇർഫാൻ, പരേതയായ കുഞ്ഞുമോൾ.

ശശിധരൻ

പിറവം: കളമ്പൂർ പുത്തൻപുരയിൽ കോടിയാട്ട് ശശിധരൻ (73) അന്തരിച്ചു. ഭാര്യ: അവർമ്മ ചിറ്റക്കാട്ട് കുടുംബാംഗം വിലാസിനി. മക്കൾ: സന്തോഷ്, അനിൽ, അനിത. മരുമക്കൾ: കല, സ്മിത. സംസ്‌കാരം ചൊവ്വാഴ്ച 11.30-ന് വീട്ടുവളപ്പിൽ.

ചന്ദ്രിക

പറവൂർ: കരിമ്പാടം കുന്നുകാട്ടിൽവീട്ടിൽ ചന്ദ്രിക (68) അന്തരിച്ചു. ഭർത്താവ്: കെ.കെ. സതീശൻ (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ). മക്കൾ: ധന്യ, വിനയ്. മരുമക്കൾ: ശ്യാം, സൗമ്യ. സഞ്ചയനം സെപ്റ്റംബർ നാലിന് 8.30ന്.

എൻ.കെ. ചന്ദ്രൻ

മുളന്തുരുത്തി: വേഴപ്പറമ്പ് കൊന്നയ്ക്കൽ എൻ.കെ. ചന്ദ്രൻ (71) അന്തരിച്ചു. ഭാര്യ: ശോഭന. മക്കൾ: ശ്രീകാന്ത് (സൗദി), ശ്രീണ (ഇൻഫോപാർക്ക്). മരുമകൾ: വിനി ശ്രീകാന്ത് (നഴ്‌സ് സൗദി). സംസ്‌കാരം ചൊവ്വാഴ്ച 4-ന് ചോറ്റാനിക്കര എരുവേലിശാന്തിതീരം ശ്മശാനത്തിൽ.

ശാരദ കൊച്ചുകൃഷ്ണൻ

കൊച്ചി: ലാലൻ റോഡ് ലക്ഷ്മീമന്ദിരത്തിൽ പരേതനായ കൊച്ചുകൃഷ്ണന്റെ ഭാര്യ ശാരദ കൊച്ചുകൃഷ്ണൻ (86) അന്തരിച്ചു. മക്കൾ: രാജലക്ഷ്മി, പരേതനായ രഘുനന്ദനൻ, രജീന്ദ്രൻ, രാധാകൃഷ്ണൻ (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ). മരുമക്കൾ: സി.എ. ബാലൻ (റിട്ട. പി.എ. ടു-എ.ഇ.ഒ. എറണാകുളം), സരോജം, ഗീത, വിനീത (കൂട്ടായി എച്ച്. എസ്.എസ്. തിരൂർ).

സുമിത്ത്

വൈപ്പിൻ: വളപ്പ് വെളുത്തേടത്ത് പരേതനായ ജെറോമിന്റെ മകൻ സുമിത്ത് (39) അന്തരിച്ചു. അമ്മ: ലില്ലി. സഹോദരങ്ങൾ: സജിത്ത്, ശ്രീജിത്ത്. സംസ്‌കാരം ചൊവ്വാഴ്ച 9.30-ന് വളപ്പ് നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ.

ആമിന ബീവി

ഏലൂർ: കവലയ്ക്കൽ വീട്ടിൽ ആമിന ബീവി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ ഇബ്രാഹിംകുട്ടി. മക്കൾ: സക്കീന, അബ്ദുൽ സത്താർ, നൂർജഹാൻ, റാഫിയാ, സൈറഭാനു, ഷാജഹാൻ, പരേതനായ റഹീം. മരുമക്കൾ: വാഹിദ, ഖമറ റഹീം, ഓഫുർ, അബ്ദുൽ റഹ്മാൻ, നവാസ്, ആബിദ, പരേതനായ അബ്ദുൽ കരീം.

കാഞ്ചന

പറവൂർ: വടക്കേക്കര മുറവൻതുരുത്ത് മണാലിൽ കാഞ്ചന (67) അന്തരിച്ചു. ഭർത്താവ്: പരേതനായ മുരളീധരൻ. മക്കൾ: രാജേശ്വരി, മഹേശ്വരി, രാജേഷ്, ഗായത്രി. മരുമക്കൾ: ഭരതൻ, ബിനേഷ്, സനിത, സാജു. സംസ്കാരം ചൊവ്വാഴ്ച 10-ന് തോന്ന്യകാവ് ശ്മശാനത്തിൽ.

മല്ലിക

കുറുപ്പംപടി: മേയ്ക്കപ്പാല കിടാച്ചിറവീട്ടിൽ മല്ലിക ചന്ദ്രൻ (60) അന്തരിച്ചു. നെല്ലിമറ്റം താഴത്തെവീട്ടിൽ കുടുംബാംഗം. മക്കൾ: ആതിര, അജു. മരുമക്കൾ: ബാബു, ആതിര. സംസ്കാരം ചൊവ്വാഴ്ച 10-ന് വീട്ടുവളപ്പിൽ.

ഗിരിജ

തമ്മനം: ഫെലിക്സ് റോഡ് മില്ലേനിയം ലൈനിൽ കട്ടപ്പിള്ളി വീട്ടിൽ സുനിൽകുമാറിന്റെ ഭാര്യ ഗിരിജ (46) അന്തരിച്ചു. മക്കൾ: ആതിര, അരുൺ. സംസ്കാരം ചൊവ്വാഴ്ച 12-ന്‌ പച്ചാളം ശ്മശാനത്തിൽ.

സുബൈദ

കരുമാല്ലൂർ: ആലങ്ങാട് പാനായിക്കുളം മേത്താനം തെക്കേത്തല വീട്ടിൽ സുബൈദ (60) അന്തരിച്ചു. ഭർത്താവ്: അബ്ദുൽ കരീം. മക്കൾ: സബിദ, സജീന. മരുമക്കൾ: അബൂബക്കർ, സുധീർ.

ജമീന

നീറിക്കോട്: ചേലാട്ട് തേക്കുംകാട്ടിൽ ജമീന (82) അന്തരിച്ചു. ഭർത്താവ്: പരേതനായ അന്തപ്പൻ. സംസ്കാരം ചൊവ്വാഴ്ച 11-ന്‌ പള്ളിപ്പുറം മഞ്ഞുമാതാ പള്ളി സെമിത്തേരിയിൽ.

എൻ.ആർ. സന്തോഷ്‌

വാഴക്കുളം: മണിയന്തടം നെടിയൻമൂഴിയിൽ എൻ.ആർ. സന്തോഷ്‌ (48) അന്തരിച്ചു. ഭാര്യ: മാലിനി, വൈക്കം വേളൂത്തറ കുടുംബാംഗം. മക്കൾ: അഭയ്, അഭിനവ്, അഭിനന്ദ്. സംസ്കാരം ചൊവ്വാഴ്ച 11-ന് വീട്ടുവളപ്പിൽ.

ഏലിയാസ്

ചോറ്റാനിക്കര: പുളിമൂട്ടിൽ പരേതനായ മത്തായിയുടെ മകൻ ഏലിയാസ് (49) അന്തരിച്ചു. ഭാര്യ: തിരുവാങ്കുളം പുളിമൂട്ടിൽ ലിജി. മക്കൾ: എബിൻ, ജിബിൻ. സംസ്കാരം ചൊവ്വാഴ്ചഉച്ചയ്ക്കുശേഷം കണ്യാട്ടുനിരപ്പ് സെയ്‌ൻറ്‌ ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ.

കെ.എം. അബ്ദുൽ ഗഫൂർ

കൊച്ചി: എറണാകുളം വാത്തുരുത്തി കുമ്മിൽവീട്ടിൽ പരേതനായ മൊയ്തീൻകുട്ടി സാഹിബിന്റെ മകൻ കെ.എം. അബ്ദുൽ ഗഫൂർ (69) അന്തരിച്ചു. ഭാര്യ: ചാന്ദിനി. മക്കൾ: അഫ്സൽ, ഫൈസൽ. മരുമക്കൾ: സിൽസില, ജറീന. കബറടക്കം: ചൊവ്വാഴ്ച 10-ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബർസ്ഥാനിൽ.

ശോശാമ്മ

നെടുമ്പാശ്ശേരി: പള്ളിക്കൽ ശോശാമ്മ (83) അന്തരിച്ചു. ഭർത്താവ്: പരേതനായ കുര്യാക്കോസ്. മക്കൾ: അന്നമ്മ, വർഗീസ്, മറിയാമ്മ. സാറാക്കുട്ടി, കുഞ്ഞുമോൻ. മരുമക്കൾ: കുരിയച്ചൻ, ലിസി, പ്രകാശ്, സുന്ദരൻ, ബിൻസി. സംസ്കാരം ചൊവ്വാഴ്ച 11-ന് നെടുമ്പാശ്ശേരി സെയ്ൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.

ഫിലോമിന

അങ്കമാലി: കരയാംപറമ്പ് മറ്റപ്പിള്ളി ഫിലോമിന (64) അന്തരിച്ചു. കരയാംപറമ്പ് ഗോപുരത്തിങ്കൽ കുടുംബാംഗമാണ്. ഭർത്താവ്‌: പരേതനായ ദേവസി. മക്കൾ: അനു, അനൂപ്. മരുമക്കൾ: അനീഷ്, ആഷ. സംസ്കാരം ചൊവ്വാഴ്ച 3-ന്‌ കരയാംപറമ്പ് സെയ്ൻറ്് ജോസഫ് പള്ളി സെമിത്തേരിയിൽ.

എ.വി. പാപ്പച്ചൻ

അങ്കമാലി: ഐനിക്കാടൻ എ.വി. പാപ്പച്ചൻ (റിട്ട. കനറാ ബാങ്ക് മാനേജർ -74) അന്തരിച്ചു. ഭാര്യ: മേരി പാപ്പച്ചൻ. മക്കൾ: റീല, റീജ. മരുമക്കൾ: മാങ്ങാട്ട് അരുൺ സേവിയർ (സൗദി), ആൻറണി ദേവസി കല്ലുങ്കൽ (െബംഗളൂരു). സംസ്കാരം ചൊവ്വാഴ്ച 4-ന് ചമ്പന്നൂർ സെയ്‌ൻറ് റീത്താസ് പള്ളി സെമിത്തേരിയിൽ.

മറിയാമ്മ

കോലഞ്ചേരി: വീട്ടൂർ മൂത്തേക്കാട്ട് മറിയാമ്മ (94) അന്തരിച്ചു. മംഗലത്തുനട തെക്കുഞ്ചേരിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: ചിന്നമ്മ, ശാന്ത, എം.ടി. തങ്കച്ചൻ, എം.ടി. ജോസ്, പരേതരായ ഇട്ടീര, കുര്യാച്ചൻ. മരുമക്കൾ: ലീല, മേരി, മാത്യു, ജോസഫ്, ബീന, ഗ്ലാഡിസ്. സംസ്കാരം ചൊവ്വാഴ്ച 3-ന് കുന്നക്കുരുടി സെയ്ന്റ്‌ ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.

റപ്പേൽ

പെരുമ്പാവൂർ: കൂടാലപ്പാട് ഇടവൂർ ആശാൻപടി ചിറ്റുപറമ്പൻ റപ്പേൽ (87) അന്തരിച്ചു. ഭാര്യ: കൂടാലപ്പാട് തേലക്കാടൻ കുടുംബാംഗം ത്രേസ്യ. മക്കൾ: റോസി, ലിസി, ജോസ്, ആനി. മരുമക്കൾ: ജോയ് (കാടപ്പറമ്പൻ), ജോണി (താബോർ തെറ്റയിൽ), ലിസി, പോൾ (കാഞ്ഞൂർ വാര്യംപുറം). സംസ്കാരം ചൊവ്വാഴ്ച 10-ന് കൂടാലപ്പാട് സെയ്ന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

പുഷ്പ അയ്യപ്പൻ

പറവൂർ: പെരുമ്പടന്ന ചില്ലിത്തറ വീട്‌ പുഷ്പ അയ്യപ്പൻ (72) അന്തരിച്ചു. മക്കൾ: സന്ദീപ്, സജിത്ത്, സനോജ്. സംസ്കാരം ചൊവ്വാഴ്ച 10-ന് തോന്നിയകാവ് പൊതു ശ്മശാനത്തിൽ.

കെ.കെ. ബാലൻ

പാലാരിവട്ടം: സെൻറ്് വിൻസെൻറ്് കോൺവെൻറ്് റോഡ് കുരീക്കോട്‌ വീട്ടിൽ കെ.കെ. ബാലൻ (76) അന്തരിച്ചു. ഭാര്യ: ഓമന ബാലൻ. മക്കൾ: ബിനീഷ്. ബിബീഷ്. മരുമകൾ: സൂര്യ, നിത.

റീത്താമ്മ സ്റ്റിൽ വെൽ

അരൂർ: കോവിൽപറമ്പിൽ റീത്താമ്മ സ്റ്റിൽ വെൽ (81) അന്തരിച്ചു. ഭർത്താവ്: ഫബി സ്റ്റിൽ വെൽ. മക്കൾ: ജോസഫൈൻ സുസു, സെബാസ്റ്റിൻ സാം (റിട്ട. എയർഫോഴ്സ്), വിക്ടോറിയ പ്രഭ, ക്ലാരൻസ് ജോർജ് പ്രകാശ് (മുൻ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്). മരുമക്കൾ: ജോസ്‌ലിൻ കരുമാഞ്ചേരി, ഷീല സെബാസ്റ്റിൻ, പരേതനായ ജോസഫ് സി.ജി., ഡയാന പ്രകാശ്. 

Leave a Reply