നിര്യാതരായി

0

അഡ്വ. സാമുവേൽ ജോൺ

കൊച്ചി: കാരിക്കാമുറി മുടിയിൽ അപ്പാർട്ട്മെന്റിൽ അഡ്വ. സാമുവേൽ ജോൺ (തമ്പി-82) അന്തരിച്ചു. ഭാര്യ: ഡോ. സുജാത (ചെങ്ങന്നൂർ ഇഞ്ചക്കലോടിൽ കുടുംബാംഗം). മക്കൾ: ആർദ്ര (ആലുവ രാജഗിരി ആശുപത്രി), അമൽ (എൻ.ജി.എ. എലൈറ്റ്), അമില (കാക്കനാട്). മരുമക്കൾ: മനോജ് കുര്യൻ (യു.എസ്.ടി. ഗ്ലോബൽ), വിമൽ സാമുവേൽ, മാത്യു തോമസ്. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് സെമിത്തേരിമുക്ക് സി.എസ്.ഐ. സെമിത്തേരിയിൽ.

ലില്ലി ചാക്കോ

മുളന്തുരുത്തി: മുളന്തുരുത്തി ഏല്യാങ്കുന്ന് പൊറ്റയിൽ ലില്ലി ചാക്കോ (74) അന്തരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം പുളിമൂട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ: ജിജി (എക്‌സ് എൻജിനീയറിങ്‌സ് കോട്ടയം), ജിബി (സെയ്ന്റ് ജോർജ് പെയ്ന്റ്‌സ് മുളന്തുരുത്തി ). മരുമക്കൾ: ബീന, ജീന.

മറിയംകുട്ടി

അങ്കമാലി: കറുകുറ്റി മുന്നാംപറമ്പ് ഇടശ്ശേരി പാലാട്ടിവീട്ടിൽ മറിയംകുട്ടി (91) അന്തരിച്ചു. എടാട്ട് കല്ലുങ്ങ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കുഞ്ഞുവറിയത്. മക്കൾ: സിസ്റ്റർ ലില്ലി (പ്രിൻസിപ്പൽ, കോളേജ് ഓഫ് നഴ്‌സിങ് ലഖ്നൗ), സിസ്റ്റർ അഞ്ജലി (കോതമംഗലം), വക്കച്ചൻ (ബെംഗളൂരു), റാണി, ബൈജു (ലിറ്റിൽ ഫ്ലവർ ആശുപത്രി അങ്കമാലി), ഷിബു, പരേതയായ മേഴ്‌സി. മരുമക്കൾ: പൗലോസ്, ഷൈബി, ആന്റണി, രജനി, ഷീന.

സി.വി. രവീന്ദ്രൻ

പറവൂർ: ചിറ്റാറ്റുകര പൂയപ്പിള്ളി ചന്ദ്രശ്ശേരിൽ സി.വി. രവീന്ദ്രൻ (87) അന്തരിച്ചു. ഭാര്യ: ഓമന വാവക്കാട് നമ്പ്യത്ത് കുടുംബാംഗം. മക്കൾ: രമാദേവി, ശ്രീദേവി (അധ്യാപിക എസ്.എൻ. കോളേജ് കെടാമംഗലം), ശ്രീലത. മരുമക്കൾ:എം സി. അനിൽകുമാർ (റിട്ട. എ.വി.ടി.), കെ.സി. പ്രസാദ് (സെക്ഷൻ ഓഫീസർ അഡ്വ. ജനറൽ ഓഫീസ് എറണാകുളം), എൻ.ആർ. വേണുഗോപാൽ.

തങ്കമ്മ

കരുമാല്ലൂർ: ആലങ്ങാട് ആശാരിപ്പടിവീട്ടിൽ കുമാരന്റെ മകൾ തങ്കമ്മ (83) അന്തരിച്ചു. സഹോദരങ്ങൾ: കേശവൻ, മീനാക്ഷി, പരേതനായ വേലായുധൻ.

വത്സല

പറവൂർ: മന്നം കമ്പിവേലിക്കകത്ത് നടുത്തോപ്പിൽ വത്സല (73) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ. മകൻ: കനകൻ. മരുമകൾ: ബേബി.

ഷൈല

വൈപ്പിൻ: നായരമ്പലം കൊച്ചമ്പലം മേപ്പാടത്ത് ഷൈല (64) അന്തരിച്ചു. ഭർത്താവ് : ആൻഡ്രൂസ്. മകൻ: അക്ഷയ് (ദുബായ്). മരുമകൾ: മഞ്ജു.

വേങ്ങൂരിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

കാലടി: എം.സി. റോഡിൽ വേങ്ങൂർ സെയ്ന്റ് ജോർജ് കപ്പേളയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ പൊന്നാനി പാലപ്പെട്ടി സ്വാമിപ്പടി പുതുവീട്ടിൽ സലീമിന്റെ മകൻ ഷാഫി (26) മരിച്ചു. എടപ്പാളിൽ നിന്നും തടികയറ്റിവന്ന മിനിലോറി മുന്നിൽപ്പോകുകയായിരുന്ന നെല്ലുകയറ്റിയ ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. മിനിലോറിയുടെ ഇടതുഭാഗത്തെ സീറ്റിൽ ഇരിക്കുകയായിരുന്നു വാഹനത്തിന്റെ ഉടമകൂടിയായ ഷാഫി. ഡ്രൈവർക്ക് പരിക്കേറ്റില്ല. വാഹനത്തിൽ കുടുങ്ങിക്കിടന്ന ഷാഫിയെ അങ്കമാലി അഗ്നിരക്ഷാസേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനഭാഗങ്ങൾ മുറിച്ചുമാറ്റിയാണ് പുറത്തെടുത്തത്. ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട നെല്ലുകയറ്റിയ ലോറി നിർത്താതെ പോയി.

ഗ്രേസമ്മ

പെരുമ്പാവൂർ: അല്ലപ്ര മാറോത്ത് ഗ്രേസമ്മ (റിട്ട. ഗവ. നഴ്‌സ് -79) അന്തരിച്ചു. ഭർത്താവ്: കവിയൂർ പവത്തിൽ പരേതനായ പി.പി. ജോർജ്. സംസ്കാരം ശനിയാഴ്ച 12-ന് മലമുറി ഷാരോൺ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.

തോമസ്

പറവൂർ: ജൂ സ്ട്രീറ്റിൽ തെക്കിനേടത്ത് പരേതനായ വറീതിന്റെ മകൻ തോമസ് (60) അന്തരിച്ചു. ഭാര്യ: നിമ്മി ആലുവ കോട്ടേപ്പറമ്പിൽ കുടുംബാംഗം. മക്കൾ: അഖിൽ, അരുൺ. മരുമകൾ: ലിയ. സംസ്‌കാരം ശനിയാഴ്ച മൂന്നിന് സെയ്ന്റ് തോമസ് കോട്ടക്കാവ് ഫൊറോന പള്ളി സെമിത്തേരിയിൽ.

പീറ്റർ ജോസഫ്

പള്ളുരുത്തി: മുണ്ടംവേലി തറേപ്പറമ്പിൽവീട്ടിൽ പീറ്റർ ജോസഫ് (78) അന്തരിച്ചു. ഏഷ്യൻ പെയ്ന്റ്‌സിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ഫോൺസി. മക്കൾ: പമേല, ജൂലിയൻ, സിന്ധ്യ, മരുമക്കൾ: ആന്റണി ജോസഫ്, ജൻസി, പീറ്റർ.

കെ.എസ്. രഞ്ജിത്

മാമംഗലം: കാട്ടിപ്പറമ്പിൽ കെ.എ. സുകുമാരന്റെ മകൻ കെ.എസ്. രഞ്ജിത് (42) അന്തരിച്ചു. ഭാര്യ: അഡ്വ. ശ്രീജ. സഹോദരങ്ങൾ: സുധീഷ്, മനോജ്, ശരത്.

എ.കെ. ശിവറാമിന്റെ ഭാര്യ ലില്ലി ശിവറാം

തൃപ്പൂണിത്തുറ: പ്രശസ്ത നർത്തകനും തൃപ്പൂണിത്തുറ ജയ്ഭാരത് നൃത്തകലാലയത്തിന്റെ സ്ഥാപകനുമായ തൃപ്പൂണിത്തുറ സനാതന മിഷൻ സ്കൂൾ റോഡ് ആഞ്ഞിലിയിൽ പരേതനായ എ.കെ. ശിവറാമിന്റെ ഭാര്യയും നർത്തകിയുമായ ലില്ലി ശിവറാം (84) അന്തരിച്ചു. ജയ്ഭാരത് നൃത്തകലാലയത്തിന്റെ ബാലെകളിൽ എ.കെ. ശിവറാമുമൊന്നിച്ച് വർഷങ്ങളോളം അരങ്ങിലുണ്ടായിരുന്നു. കലാലയത്തിൽ നർത്തകിയായി വന്ന ലില്ലി ബിവേരയെ 1956 ഏപ്രിൽ 23-നാണ് എ.കെ. ശിവറാം വിവാഹം കഴിച്ചത്. മിശ്രവിവാഹമായിരുന്നു. ആദ്യകാലത്ത് ജയഭാരത് നൃത്തകലാലയത്തിന്റെ ബാലെകളിൽ നായികാനായകൻമാരായിരുന്നു ഈ ദമ്പതിമാർ. മക്കൾ: കലേഷ് കുമാർ, ആശ ഗോപി, തൃദീപ് കുമാർ. മരുമക്കൾ: ബിന്ദു, ജോളി (കൊച്ചി കോർപ്പറേഷൻ), പരേതനായ ഗോപിനാഥപിള്ള. സംസ്കാരം ശനിയാഴ്ച ഒന്നിന് തൃപ്പൂണിത്തുറ നഗരസഭാ ശ്മശാനത്തിൽ.

ശശിധരൻ നായർ

എളമക്കര: കിഴക്കേ അടയത്ത് ശശിധരൻ നായർ (72) അന്തരിച്ചു. ഭാര്യ: വത്സല. മക്കൾ: സാവൻകുമാർ, ഗായത്രി. മരുമക്കൾ: അഞ്ജലി, ജയരാജ്. സഞ്ചയനം തിങ്കളാഴ്ച 10-ന്‌.

വത്സല കമ്മത്ത്

എരൂർ: പൊന്നേരിപ്പറമ്പിൽ കനകവിഹാറിൽ വത്സല കമ്മത്ത് (68) അന്തരിച്ചു. ഭർത്താവ്: പരേതനായ ലക്ഷ്മികാന്ത് കമ്മത്ത്. മക്കൾ: നരേഷ് കുമാർ, സുമ. മരുമകൻ: സജിത്ത്.

ഏലിയാമ്മ
കാഞ്ഞിരമറ്റം: കുലയറ്റിക്കര ചിറ്റേത്ത് പേക്കാട്ടിൽ ഏലിയാമ്മ (89) അന്തരിച്ചു. വെട്ടിക്കൽ എരമംഗലത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ചാക്കോ. മക്കൾ: അമ്മിണി, സി.സി. ബേബി, മേരി. മരുമക്കൾ: പി.കെ. ജോസ്, കുഞ്ഞുമോൾ, റോയി.

ജോർജ് ജോസഫ്

കൊച്ചി: എറണാകുളം സൗത്ത് കാരിക്കാമുറി മൊണാസ്ട്രി റോഡിൽ ഉറുവത്ത് ജോർജ് ജോസഫ് (65) അന്തരിച്ചു. എറണാകുളം സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി 2-ാം നമ്പർ ബൂത്ത് പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ മോളി ജോർജ്. മക്കൾ: ഡിഡിൽ ജോർജ്, ടിൽമിയ ജോർജ്.

രമേഷ് ആർ.

കൊല്ലംകുടിമുകൾ: തിരുവോണം പല്ലങ്ങാട്ട് വീട്ടിൽ രമേഷ് ആർ. (45) അന്തരിച്ചു. അച്ഛൻ: പരേതനായ രാമചന്ദ്രൻ. അമ്മ: രാധമ്മ. ഭാര്യ: ദിവ്യ. മക്കൾ: അഭിഷേക്, അഭിവർധൻ.

ബേണസ് ഗോൾബട്ട്

കൊച്ചി: നസ്രത്ത് പുളിയനത്തുപറമ്പിൽ ബേണസ് ഗോൾബട്ട് (69) അന്തരിച്ചു. ഭർത്താവ്: പരേതനായ വാൾട്ടർ ഗോൾബട്ട്. മക്കൾ: അലൻ ഗോൾബട്ട്, ബൊണീറ്റ മെന്റസ്. മരുമക്കൾ: ലിജ ഗോൾബട്ട്, സിറിൾ ഡിക്സൻ മെന്റസ്.

കെ.കെ. മഹേശൻ

പള്ളുരുത്തി: കടേഭാഗം വ്യാസപുരം റോഡിൽ കാട്ടിശ്ശേരി പറമ്പിൽ കെ.കെ. മഹേശൻ (62) അന്തരിച്ചു. ഭാര്യ: തുളസി. മക്കൾ: പ്രീത, മനീഷ്. മരുമകൻ: ദീപക്.

കുഞ്ഞപ്പൻ

ഓണക്കൂർ: തകിടിയിൽ കുഞ്ഞപ്പൻ (77) അന്തരിച്ചു. ഭാര്യ: കുഞ്ഞുപെണ്ണ്‌. മക്കൾ: ലീല, ഷീല, ഷാജി, ഷിബു. മരുമക്കൾ: മോഹനൻ, അജി, ദീപ, ദീപ.

സജീവൻ

ഈസ്റ്റ് കടാതി: കുര്യന്മല പൊറ്റേലിക്കുടിയിൽ സജീവൻ (56) അന്തരിച്ചു. ഭാര്യ: മോഹിനി. മക്കൾ: അരുൺ, അശ്വതി. മരുമകൻ: വിഷ്ണു.

സി.ആർ. അനി

നെട്ടൂർ: നോർത്ത് സ്വയംനിവാസ് സി.ആർ. അനി (76) അന്തരിച്ചു. റിട്ട. ബി.എസ്.എൻ.എൽ. ജീവനക്കാരനായിരുന്നുഭാര്യ: സ്വയംപ്രഭ. മക്കൾ: കല പ്രദീപ്, സെന്തിൽകുമാർ (മോഡൽ എൻജിനീയറിങ് കോളേജ്). മരുമക്കൾ: പ്രദീപ്കുമാർ (കൊച്ചിൻ ഷിപ്പ്‌യാർഡ്), സ്മിത (മേരി മാതാ സ്‌കൂൾ). സംസ്‌കാരം ശനിയാഴ്ച 11-ന് നെട്ടൂർ ശാന്തിവനത്തിൽ.

രാജമണിയമ്മാൾ

കൊച്ചി: ആലപ്പുഴ ചന്ദനക്കാവ് ചിറപ്പറമ്പിൽ രാജമണിയമ്മാൾ (81) ബെംഗളൂരുവിലെ മകളുടെ വസതിയിൽ അന്തരിച്ചു. ഭർത്താവ്: കായംകുളം കൃഷ്ണപുരം അമ്പലപ്പാട്ട് പരേതനായ ചന്ദ്രശേഖര പിള്ള. മക്കൾ: ബിന്ദു (മേശം ഡിസ്ട്രിബ്യൂട്ടേഴ്സ്), വിങ് കമാൻഡർ ബിജു കുമാർ (ഐ.എ.എഫ്.), ബീന (ബ്ലൂ ചിപ്പ് ലോജിസ്റ്റിക്‌സ്). മരുമക്കൾ: പരേതനായ ശിവകുമാർ, രജനി ബിജു, സുബ്രഹ്മണ്യൻ (ബ്ലൂ ചിപ്പ് ലോജിസ്റ്റിക്‌സ്).

വിലാസിനിയമ്മ

ഏലൂർ: കിഴക്ക് ഇടയ്ക്കത്താളത്ത് മാലിൽവീട്ടിൽ വിലാസിനിയമ്മ (79) അന്തരിച്ചു. ഭർത്താവ്: പരേതനായ രാമചന്ദ്രൻ നായർ. മക്കൾ: തുളസീഭായ്, സഞ്ജീവ് (ടി.സി.സി.), സുമംഗല. മരുമക്കൾ: വേണുഗോപാൽ, വിജയകുമാർ, രജനി. സംസ്‌കാരം ശനിയാഴ്ച 10.30-ന് വീട്ടുവളപ്പിൽ.

സെലിൻ

മാമംഗലം: എട്ടുരുത്തിൽ സെലിൻ (86-റിട്ട. റവന്യൂ ഇൻസ്‌പെക്ടർ, കണയന്നൂർ താലൂക്ക്) അന്തരിച്ചു. ഭർത്താവ്: പരേതനായ ക്ലീറ്റസ്. മക്കൾ: നെൽസൺ, ജോൺസൺ, ടോംസൺ. മരുമക്കൾ: ഷെർളി, സുമ, റീന. സംസ്‌കാരം ശനിയാഴ്ച 10-ന് മാമംഗലം പള്ളി സെമത്തേരിയിൽ.

അന്നമ്മ

പാമ്പാക്കുട: പാമ്പാക്കുട ചേന്നാട്ട് അന്നമ്മ (79) അന്തരിച്ചു. ഭർത്താവ്: കുഞ്ഞൂഞ്ഞ്. മക്കൾ: ജോയി, പൗലോസ്, വത്സ, മാത്യു. മരുമക്കൾ: ആനി, എൽസി, പീറ്റർ, ലിജി. സംസ്കാരം ശനിയാഴ്ച 11.30-ന് മാമ്മലശ്ശേരി മാർ മിഖായേൽ പള്ളി സെമിത്തേരിയിൽ.

ശങ്കരൻകുട്ടി

കിഴക്കമ്പലം: പുറത്തുപാറ ശങ്കരൻകുട്ടി (82) അന്തരിച്ചു. ഭാര്യ: ഭാർഗവി, വെങ്ങോല ചുണ്ടമലയിൽ കുടുംബാംഗമാണ് മക്കൾ: അജി, അനിൽ, മരുമക്കൾ: മനു അജി, മീന അനിൽ. സംസ്‌കാരം ശനിയാഴ്ച 11-ന് അത്താണി പൊതുശ്മശാനത്തിൽ.

ലിജി

അയ്യമ്പുഴ: അമലാപുരം പാലാട്ടിവീട്ടിൽ ലിജി (50) അന്തരിച്ചു. കൊറ്റമം പുഴുങ്ങന്തറ കുടുംബാംഗമാണ്. ഭർത്താവ്: ചെറിയാൻ. മക്കൾ: ആൻസി, അമൽ, അനൽ. സംസ്‌കാരം ഞായറാഴ്ച 10-ന് അമലാപുരം സെയ്ന്റ് ജോസഫ് ചർച്ച് പള്ളി സെമിത്തേരിയിൽ.

മണി

ചെറായി: കുഴുപ്പിള്ളി പള്ളത്താംകുളങ്ങര പുളിക്കപ്പറമ്പിൽ മണി (70) അന്തരിച്ചു. ഭർത്താവ് പരേതനായ ഗോപാലകൃഷ്ണൻ. മക്കൾ: രെജി, രേഖ. മരുമക്കൾ: ദാസൻ, പ്രിയ. സംസ്‌കാരം ശനിയാഴ്ച രാവിലെ 10-ന് ചെറായി പൊതു ശ്മശാനത്തിൽ.

ആന്റണി

കാലടി: പിരാരൂർ മുളവരിക്കൽ വീട്ടിൽ ആന്റണി (68) അന്തരിച്ചു. ഭാര്യ: മേരി. മക്കൾ: ലിന്റാ, ആൽവിൻ. മരുമക്കൾ: റോജോ, ജിജി

Leave a Reply