മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണവും മദ്യവിൽപ്പനയും വർഷംതോറും കേരളത്തിൽ കുറയുകയാണെന്ന് കണക്കുകൾ

0

തൃശ്ശൂർ: മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണവും മദ്യവിൽപ്പനയും വർഷംതോറും കേരളത്തിൽ കുറയുകയാണെന്ന് കണക്കുകൾ. മുംബൈയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പോപ്പുലേഷൻ സ്റ്റഡീസിന്റേതാണ് പഠനം. കേരളത്തിൽ കോവിഡ് ആരംഭിക്കുന്നതിനും തൊട്ടുമുമ്പ് പൂർത്തിയാക്കിയ വിപുലമായ പഞ്ചവത്സര സർവേയിലാണ് കണ്ടെത്തൽ. ദേശീയ കുടുംബാരോഗ്യ സർവേയുടെ ഭാഗമായാണ് കേരളത്തിലും പഠനം നടത്തിയത്.

2018 മുതൽ ആരംഭിച്ചതാണ് വർഷംതോറുമുള്ള മദ്യവിൽപ്പന ഇടിവെന്ന് ബിവറേജസ് കോർപ്പറേഷന്റെ കണക്കുകളിലുമുണ്ട്. കോവിഡുമായി ഇതിന് ബന്ധമില്ല. കോവിഡ് ആരംഭിച്ചശേഷം വിൽപ്പന വീണ്ടും ഇടിഞ്ഞു. 2020-ലും 2021-ലുമായി മദ്യനികുതി 45 ശതമാനം കൂട്ടിയെങ്കിലും 2021-ൽ വരുമാനം കുറയുകയാണുണ്ടായത്.

മദ്യപിക്കുന്നവരുടെ കണക്ക് ശതമാനത്തിൽ

സർവേ കാലം പുരുഷന്മാർ സ്ത്രീകൾ

2005-06 45.2 0.7

2015-16 37.0 1.6

2019-20 19.9 0.2.

കേരളത്തിലെ മദ്യ ഉപഭോഗം (ലക്ഷം പെട്ടി)

വർഷം വിദേശമദ്യം ബിയർ

2014-15 220.58 95.59

2015-16 201.75 154.20

2018-19 216.34 121.12

2019-20 205.22 106.87

2020-21 167.67 58.72.

(ഒരു പെട്ടിയിൽ ഒമ്പത് ലിറ്റർ മദ്യം)

  • 2016-നെ അപേക്ഷിച്ച് 2020-ൽ മദ്യം ഉപയോഗിക്കുന്നവർ 46 ശതമാനം കുറഞ്ഞു
  • 2020-ൽ മുൻവർഷത്തേക്കാൾ അഞ്ചുശതമാനവും 2021-ൽ 18.3 ശതമാനവും വിൽപ്പന കുറഞ്ഞു.
  • 2020-ൽ 12 ശതമാനവും 2021-ൽ 45 ശതമാനവും ബിയർ വിൽപ്പന കുറഞ്ഞു.
  • വിൽപ്പന കുറയുന്നുണ്ടെങ്കിലും നികുതി കൂട്ടുന്നതിനാൽ വരുമാനം കുറയുന്നില്ല.
  • 2015-16ലെ ബെവ്കോയുടെ വരുമാനം 11,577.64 കോടി. 2019-20-ൽ 14,707.55 കോടി. 2020-21-ൽ വരുമാനം കുറഞ്ഞു- 13,212 കോടിയായി.
  • 2020-ൽ മദ്യത്തിന് 35 ശതമാനവും 2021-ൽ 10 ശതമാനവും നികുതി കൂട്ടി.
  • മദ്യത്തിന് 247 ശതമാനവും ബിയറിന് 210 ശതമാനവുമാണ് നികുതി. രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്ക്
  • 2016 മേയ് മുതൽ അഞ്ചുവർഷം കുടിച്ച മദ്യം-94.23 കോടി ലിറ്റർ
  • 2016 മേയ് മുതൽ അഞ്ചുവർഷം കുടിച്ച ബിയർ-42.23 കോടി ലിറ്റർ

ഉപഭോഗം കുറയാനുള്ള കാരണങ്ങൾ

വിമുക്തി ബോധവത്കരണം ലക്ഷ്യംകാണുന്നതിനാൽ -എക്സൈസ്

മയക്കുമരുന്നുകളുടെ ഉപയോഗം കൂടിയതിനാൽ -മാനസികരോഗ വിദഗ്ധർ

വില കൂടുന്നതും ജനങ്ങളുടെ വരുമാനം കുറഞ്ഞതിനാലും -സാമൂഹിക നിരീക്ഷകർ.

Leave a Reply