ബ്രിട്ടന്‍റെ സ്കൈ ‘സേബർ’ വ്യോമപ്രതിരോധ സംവിധാനം പോളണ്ടിൽ സ്ഥാപിക്കും

0

വാർസോ: ബ്രിട്ടന്‍റെ സ്കൈ ‘സേബർ’ വ്യോമപ്രതിരോധ സംവിധാനം പോളണ്ടിൽ സ്ഥാപിക്കും. നൂറു ബ്രിട്ടീഷ് പട്ടാളക്കാരെയും വിന്യസിക്കും. റഷ്യയിൽ നിന്നു സംരക്ഷണം നല്കാനാണിതെന്ന് പോളണ്ട് സന്ദർശിച്ച ബ്രിട്ടീഷ് പ്രതിരോധമന്ത്രി ബെൻ വാളസ് അറിയിച്ചു.

പോ​ള​ണ്ടി​ന് റ​ഷ്യ​യു​മാ​യി അ​തി​ർ​ത്തി​യു​ണ്ട്. പോ​ള​ണ്ടും ബ്രി​ട്ട​നും നാ​റ്റോ​യി​ൽ അം​ഗ​മാ​ണ്. റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​നു പി​ന്നാ​ലെ പോ​ള​ണ്ട് ഉ​ൾ​പ്പെ​ടു​ന്ന നാ​റ്റോ​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ബ്രി​ട്ട​ൻ വി​ക​സി​പ്പി​ച്ച അ​ത്യാ​ധു​നി​ക സേ​ബ​ർ സം​വി​ധാ​ന​ത്തി​നു ശ​ബ്ദ​വേ​ഗ​ത്തി​ൽ ച​ലി​ക്കു​ന്ന ടെ​ന്നീ​സ് ബോ​ളി​നെ വ​രെ വെ​ടി​വ​ച്ചി​ടാ​ൻ ക​ഴി​യു​മെ​ന്നാ​ണു പ​റ​യു​ന്ന​ത്. റ​ഷ്യ​യു​ടെ മി​സൈ​ലു​ക​ളും വി​മാ​ന​ങ്ങ​ളും നേ​രി​ടാ​നു​ള്ള ശ​ക്തി ഇ​തി​ലൂ​ടെ പോ​ള​ണ്ടി​നു ല​ഭി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here