‘എന്നോട് ആരും പറയാത്ത കാര്യം, ചിമ്പുവിന്റെ വാക്കുകൾ ജീവിതത്തിൽ മറക്കില്ല’: പൃഥ്വിരാജ്

0

സിനിമാപ്രേമികളുടെ ഹൃദയം കവർന്ന ചിത്രമാണ് പൃഥ്വിരാജും ബ്ലെസിയും ഒന്നിച്ച ആടുജീവിതം. പൃഥ്വിയുടെ പ്രകടനം വലിയരീതിയിൽ ശ്രദ്ധനേടിയിരുന്നു. ഇപ്പോൾ ആടുജീവിതം കണ്ട് തനിക്ക് ലഭിച്ച വളരെ സ്പെഷ്യൽ പ്രശംസയെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. തമിഴ് താരം സിമ്പു ആണ് സിനിമ കണ്ട് പൃഥ്വിരാജിനെ വിളിച്ച് പ്രശംസിച്ചത്.

ആടുജീവിതം കണ്ടിട്ട് നടൻ ചിമ്പു വിളിച്ചിരുന്നു. ചിമ്പു പറഞ്ഞ ഒരു കാര്യമുണ്ട്. ബ്രദർ, നമ്മൾ അഭിനേതാക്കൾക്ക് ചില സിനിമകളിൽ, ചില കഥാപാത്രങ്ങളിൽ, ചില രംഗങ്ങൾ ചെയ്യുമ്പോൾ ദൈവവുമായി നേരിട്ട് ബന്ധമുണ്ടെന്ന് തോന്നും. വേറൊരു അഭിനേതാവിനെ ഒരുസിനിമയിലുടനീളം കണ്ടിട്ട് അങ്ങനെ തോന്നിയത് ആടുജീവിതം കണ്ടിട്ടാണെന്നാണ് ചിമ്പു പറഞ്ഞത്. ഇതിനുമുമ്പ് അങ്ങനെയൊരഭിപ്രായം എന്നോടാരും പറഞ്ഞിട്ടില്ല. അതുകൊണ്ട് ചിമ്പുവിന്റെ വാക്കുകൾ ഒരിക്കലും മറക്കാൻ പറ്റില്ല.- ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു.ബന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് ബ്ലെസി ചിത്രം ഒരുക്കിയത്. സൗദിയിലെ ഒരു മരുഭൂമിയിൽ കുടുങ്ങിപ്പോകുന്ന നജീബ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽപൃഥ്വിരാജ് എത്തിയത്. ചിത്രത്തിനായി താരം 30 കിലോയോളം ഭാഗം കുറച്ചിരുന്നു. ഗുരുവായൂർ അമ്പലനടയിൽ ആണ് പൃഥ്വിരാജിന്റെ പുതിയ ചിത്രം.

Leave a Reply