ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയില്‍

0

 
സാവോ പോളോ: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ വീണ്ടും ആശുപത്രിയില്‍. വന്‍കുടല്‍ കാന്‍സറില്‍ ചികിത്സ തേടിയാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 

പെലെയുടെ ആരോഗ്യനില തൃപ്തികരമാണ് എന്നും അടുത്ത ദിവസങ്ങളില്‍ തന്നെ ആശുപത്രി വിടാനാവുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് പെലെ ചികിത്സ തേടിയിരിക്കുന്നത്. 

2021 സെപ്തംബറില്‍  ശസ്ത്രക്രിയക്ക് വിധേയനായിരുന്നു
2021 സെപ്തംബറില്‍ അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.വന്‍കുടലിലെ ട്യൂമര്‍ നീക്കം ചെയ്യാനായിരുന്നു ഇത്. ഇതിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടയ്ക്കിടെ അദ്ദേഹത്തിന് ആശുപത്രിയില്‍ ചികിത്സ തേടേണ്ടതായി വന്നിരുന്നു. 
കീമോതെറാപ്പിക്ക് അദ്ദേഹം വിധേയനായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷമായി ആരോഗ്യ പ്രശ്‌നങ്ങള്‍ 81കാരനെ വലക്കുകയാണ്. ആരോഗ്യനിലയില്‍ ഭയപ്പെടാനില്ല എന്ന പ്രതികരണവുമായി സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം പലപ്പോഴും ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്തിയിരുന്നു.

Leave a Reply