ലഡാക്കിലെ കത്ര പ്രദേശത്ത് റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയിതിട്ടില്ല.
തിങ്കളാഴ്ച രാത്രി 11:23-നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. തുടർന്ന് ശക്തി കുറഞ്ഞ അഞ്ചോളം പ്രകന്പനങ്ങളുണ്ടായി. ഭുമിക്കടിയിൽ 10 കിലോമിറ്റർ ആഴത്തിൽ പ്രകന്പനം അനുഭവപ്പെട്ടതായും അധികൃതർ അറിയിച്ചു.
ലഡാക്കിലെ കത്രയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് വിദഗ്ധർ അറിയിച്ചു.