ചെന്നൈ: തമിഴ് സിനിമാ സംവിധായകൻ എം മണികണ്ഠന്റെ വീട്ടിൽ മോഷണം. മധുരയിലെ ഉസിലംപട്ടിയിലുള്ള സംവിധായകന്റെ വീട്ടിലാണ് മോഷണം നടന്നത്. ഒരു ലക്ഷം രൂപയും അഞ്ച് പവൻ സ്വർണവും നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
‘ആ സിനിമ കണ്ടാല്‍ ഞാന്‍ പ്രധാനമന്ത്രിയാകണമെന്ന് ആരും പറയില്ല’: കങ്കണ റണാവത്ത്
ഉസിലംപട്ടിയിയാണ് മണികണ്ഠന്റെ ജന്മദേശം. സിനിമ തിരക്കുകളിൽ ആയതിനാൽ അദ്ദേഹം കുടുംബത്തോടൊപ്പം ചെന്നൈയിൽ പുതിയ വീട് വച്ച് താമസിക്കുകയാണ്. താമസസ്ഥലം സഹായിയുടേയും ഡ്രൈവറുടേയും മേൽനോട്ടത്തിലാണുള്ളത്.
കഴിഞ്ഞദിവസം വൈകുന്നേരം വീട്ടിലെത്തിയ ഡ്രൈവറാണ് വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് ശ്രദ്ധിക്കുന്നത്. അകത്തു കയറി നോക്കിയപ്പോൾ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്. തുടർന്ന് ഉടൻ പൊലീസിനെ അറിയിക്കുകയായിരുന്നു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
‘എന്റെ പൂച്ച ചേച്ചിയും വിജയൻ ചേട്ടനും’: ചിത്രയ്ക്കും ഭർത്താവിനും ആശംസകളുമായി രഞ്ജിനി ഹരിദാസ്
2014-ൽ പുറത്തിറങ്ങിയ കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മണികണ്ഠൻ. 2022-ൽ പുറത്തിറങ്ങിയ കടൈസി വിവസായിയാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തമിഴിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്കാരം ചിത്രം സ്വന്തമാക്കിയിരുന്നു.