കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; 1700 കോടി അടയ്ക്കണമെന്ന് ആവശ്യം

0


ന്യൂഡൽഹി: വീണ്ടും കോൺഗ്രസിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 1700 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2017-18 മുതൽ 2020-21 വരെയുള്ള വർഷങ്ങളിലെ പിഴയും പലിശയും അടക്കമുള്ളതാണ് ഈ തുക.

ഡൽഹി ഹൈക്കോടതിയിൽ നിന്നും തിരിച്ചടിയേറ്റതിന് പിന്നാലെയാണ് നടപടി. ജനാധിപത്യവിരുദ്ധവും യുക്തി രഹിതവുമായ നടപടി എന്നാണ് കോൺഗ്രസ് പ്രതികരിച്ചത്. നിയമ പോരാട്ടം തുടരുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

നാലു വർഷത്തെ ആദായനികുതി വകുപ്പ് കണക്കെടുപ്പുമായി ബന്ധപ്പെട്ട നടപടികൾക്കെതിരെ കോൺഗ്രസ് സമർപ്പിച്ച നാലു ഹർജികൾ കഴിഞ്ഞദിവസം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. നേരത്തേ മൂന്നു വർഷത്തെ ഹർജികൾ തള്ളിയ അതേ കാരണത്താൽ ഈ ഹർജികളും തള്ളുകയാണെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

കണക്കെടുപ്പ് പൂർത്തിയാക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴാണ് കോൺഗ്രസ് കോടതിയെ സമീപിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മാസം 25ന് മൂന്നു ഹർജികൾ തള്ളിയത്. അതേ തരത്തിലാണ് 2017-18, 18-19, 19-20, 20-21 എന്നീ സാമ്പത്തിക വർഷങ്ങളിലെ കണക്കെടുപ്പ് നടപടികൾ ആദായ നികുതി വകുപ്പ് നിർത്തി വെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here