മാതൃരാജ്യവുമായി സംയോജിപ്പിച്ച ശേഷം തയ്വാനിലേക്ക് സൈന്യത്തെയോ, ഭരണാധികാരികളെയോ അയയ്ക്കുകില്ലെന്ന വാഗ്ദാനം ചൈന പിൻവലിച്ചു

0

മാതൃരാജ്യവുമായി സംയോജിപ്പിച്ച ശേഷം തയ്വാനിലേക്ക് സൈന്യത്തെയോ, ഭരണാധികാരികളെയോ അയയ്ക്കുകില്ലെന്ന വാഗ്ദാനം ചൈന പിൻവലിച്ചു. 1993 ലും 2000 ത്തിലും ചൈന ഇറക്കിയ ധവളപത്രത്തിൽ, ഈ വാഗ്ദാനം ആവർത്തിച്ചിരുന്നു.

ഇതേസമയം, നാൻസി പെലോസിയുടെ തയ്വാൻ സന്ദർശിച്ചതിൽ പ്രകോപിതരായി ചൈന ആരംഭിച്ച സൈനിക അഭ്യാസത്തെ തുടർന്നുള്ള സംഘർഷം വർധിച്ചു. 17 ചൈനീസ് യുദ്ധവിമാനങ്ങൾ അതിർത്തി ലംഘിച്ചതായി തയ്‌വാൻ അറിയിച്ചു. പുതിയ സാഹചര്യത്തിൽ സേനയെ പുനർവിന്യസിക്കുമെന്നും നിരീക്ഷണം ശക്തമാക്കുമെന്നും പറഞ്ഞു. ചൈനയുടെ നടപടികളെ ബ്രിട്ടൻ അപലപിച്ചു. വിദേശകാര്യ മന്ത്രി ലിസ് ട്രസ് ചൈനീസ് അംബാസഡർ സെങ് സെഗുവാങ്ങിനെ ലണ്ടനിലെ ഓഫിസിൽ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here